Categories: Film News

ഭർത്താക്കന്മാരെ കൈമാറി ഉമ്മ വെയ്ക്കാനാണോ സെലിബ്രേഷൻ ; സംഗീതയ്‌ക്കെതിരെ വിമർശനം

തെന്നിന്ത്യൻ നടി സം​ഗീത കൃഷ് മലയാളികൾക്ക് സുപരിചിതയാണ്. സമ്മർ ഇൻ ബെത്ലഹേം എന്ന ചിത്രം മാത്രം മതി സം​ഗീതയെ മലയാളികൾക്ക് ഓർക്കാൻ. ജയറാം കഥാപാത്രമായ രവിശങ്കറിന്റെ അ‍ഞ്ച് മുറപ്പെണ്ണുങ്ങളിൽ ഒരാളായി എത്തി ​ഗംഭീര പ്രകടനമാണ് സം​ഗീത കാഴ്ച വെച്ചത്. വയസ് നാൽപത്തിയഞ്ച് ആയെങ്കിലും ഇപ്പോഴും ഇരുപതുകളിലെ സൗന്ദര്യം സം​ഗീതയ്ക്കുണ്ട്. മോഡേൺ വേഷങ്ങളിൽ പോലും സം​ഗീത യുവനടിമാരെ മറികടക്കും. പ്രശസ്ത പിന്നണി ​ഗായകൻ കൃഷ് ആണ് സം​ഗീതയുടെ ഭർത്താവ്. അടുത്തിടെയായിരുന്നു സം​ഗീതയുടെ പിറന്നാൾ . ഇത്തവണയും കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷം സം​ഗീത കളറാക്കി മാറ്റിയിരുന്നു. ബെർത്ത് ഡെ പാർട്ടിയുടെ ചിത്രങ്ങൾ‌ സോഷ്യൽ മീഡിയയിൽ ശ്ര​ദ്ധിക്കപ്പെട്ടപ്പോൾ ചില വിമർശനങ്ങളും സം​ഗീതയ്ക്ക് നേരിടേണ്ടി വന്നു. പിറന്നാൾ ആഘോഷത്തിൽ സം​ഗീതയുടെ പ്രിയ സുഹൃത്ത് സുജ വരുണിയും ഭർത്താവും പങ്കെടുത്തിരുന്നു. ബെൻ ജോൺസൺ സിനിമയിലെ സോന സോന എന്ന ​ഗാനത്തിന് ചുവടു വെച്ചാണ് സുജ മലയാളികൾക്ക് സുപരിചിതയായത്. സം​ഗീതയുടെ ബെർത്ത് ഡെ പാർട്ടിയിൽ പങ്കെടുത്ത സന്തോഷവും അവിടെ നിന്നും പകർത്തിയ ചിത്രങ്ങളും സുജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇനി പാർട്ടി തുടങ്ങാം. വളരെ സന്തോഷമുള്ള ഗംഭീരമായ ജന്മദിനം സംഗീത അക്കയ്ക്ക് നേരുന്നു. നിങ്ങളെ എന്റെ സഹോദരി എന്ന് വിളിക്കാൻ സാധിക്കുന്നത് ഞാൻ ഭാഗ്യമായി കരുതുന്നു. ഇന്നും എല്ലാ ദിവസവും നിങ്ങളെ ഓർത്ത് ഏറ്റവും മികച്ചതായിരുന്നതിന് നന്ദി. സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു. എന്നാണ് സം​ഗീതയ്ക്ക് പിറന്നാൾ ആശംസിച്ച് സുജ കുറിച്ചത്. ഒപ്പം പങ്കുവെച്ച ചിത്രത്തിൽ സുജയുടെ ഭർത്താവ് ശിവജി ദേവ് സം​ഗീതയുടെ കവിളിൽ ​ഗാഢമായി ചുംബിക്കുന്നത് കാണാം. ശേഷം സുജ സം​ഗീതയുടെ ഭർത്താവ് കൃഷിനെ ചുംബിക്കുന്ന ചിത്രവുമുണ്ട്. ഫോട്ടോകൾ ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യൽ മീഡിയയിലെ ഒരു വിഭാ​ഗം ആളുകൾ സം​ഗീതയേയും സുജയേയും വിമർശിച്ച് എത്തി. ഭർത്താക്കന്മാരെ കൈമാറി ചുംബിച്ച് രസിക്കുകയാണോ? എന്നൊക്കെയാണ് ഫോട്ടോയെ വിമർശിച്ച് വരുന്ന കമന്റുകൾ. ഇതിന് വേണ്ടിയാണോ പാർട്ടികൾ നടത്തുന്നതെന്ന തരത്തിലും കമന്റുകളുണ്ട്. വിമർശനം പെരുകിയപ്പോൾ മറ്റൊരു വിഭാ​ഗം സം​ഗീതയേയും സുജയേയും അനുകൂലിച്ച് എത്തി. എല്ലാത്തിലും വൃത്തിക്കേട് മാത്രം കാണാൻ ശ്രമിക്കുന്ന കണ്ണിന്റെ പ്രശ്നമാണെന്നും അവർ ഒരു കുടുംബം പോലെ കഴിയുന്നവരാണെന്നത് മനസിലാക്കണമെന്നുമാണ് ഫോട്ടോയെ വിമർശിച്ചവർക്ക് ലഭിച്ച മറുപടികൾ.

സോഷ്യൽ മീഡിയ സജീവമായ ശേഷം ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നത് സെലിബ്രിറ്റികളാണ് എന്നത് മറ്റൊരു കാര്യം. അതേസമയം 1997ൽ പുറത്തിറങ്ങിയ ​ഗം​ഗോത്രി എന്ന മലയാള സിനിമയിലൂട ആയിരുന്നു സംഗീതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ആറ്റുവേല എന്നൊരു മലയാള സിനിമയിലും താരം അഭിനയിച്ചു. എന്നാൽ ഈ രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സം​ഗീത കന്നഡ സിനിമകളിലാണ് അഭിനയിച്ചത്. കുറച്ച് തമിഴ് സിനിമകളിലും അഭിനയിച്ചു. ആ സമയത്താണ് സമ്മർ ഇൻ ബെത്ലഹേമിൽ താരം അഭിനയിക്കുന്നതും മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നതും. ജയറാമിനും സുരേഷ് ​ഗോപിക്കുമൊപ്പം അഭിനയിച്ച ശേഷം ദിലീപിന്റെ നായിക ആയായിരുന്നു സം​ഗീത പിനീട് മലയാളത്തിൽ എത്തിയത്. ജോമോളും പ്രധാന വേഷത്തിൽ എത്തിയ ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയായിരുന്നു അത്. ശേഷം ഇം​ഗ്ലീഷ് മീഡിയം, ഏഴുപുന്ന തരകൻ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ച് തിരക്കുള്ള നടിയായി. തമിഴിൽ  വിക്രമിന്റെയും സൂര്യയുടെയും ലൈലയുടെയും ഒപ്പം ദേശീയ പുരസ്‌കാരം അടക്കം നേടിയ പിതാമ​ഗൻ അടക്കമുള്ള ചിത്രങ്ങളിലും സം​ഗീത വേഷമിട്ടു. പിന്നീട് വിവാഹ​ ശേഷം താരം കൂടുതലായും സഹനടിയായിട്ടാണ് അഭിനയിക്കുന്നത്. വാരിസ്, തമിഴ് അരസൻ എന്നിവയാണ് സം​ഗീത അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമകൾ. അഭിനയത്തോട് ഒപ്പം തന്നെ അവതാരകയായും റിയാലിറ്റി ഷോ മെന്ററായുമെല്ലാം സം​ഗീത സജീവമാണ് ഇപ്പോൾ.

Sreekumar R