ദിലീപിനു മുൻപ് പൃഥ്വിരാജ് ആയിരുന്നു ലക്‌ഷ്യം, അനിൽ അമ്പലക്കര

നിരവധി സിനിമകൾ മലയാളികൾക്കായി സമ്മാനിച്ച നിർമ്മാതാവ് ആണ് അനിൽ അമ്പലക്കര.  എന്നാൽ ഇപ്പോൾ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനിലിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപിന്റെ പ്രശ്നം വന്നപ്പോൾ ദിലീപ് കുഴപ്പക്കാരൻ ആണെന്ന തരത്തിൽ എല്ലാം ദിലീപിന് എതിരായിരുന്നു. കൂടെ നിന്നവർ പോലും ദിലീപിനെതിരെ തിരിഞ്ഞു. ശരിക്കും ദിലീപ് ചെന്ന് പെട്ട് എന്ന് തന്നെ പറയാം. എന്നാൽ ബാക്കി ഉള്ള നടൻമാരിൽ പലരും ദിലീപിനേക്കാൾ കുഴപ്പക്കാർ ആണ്. അവരെ വെച്ച് നോക്കിയാൽ ദിലീപ് ഒന്നുമല്ല. എന്നാൽ ദിലീപിന്റെ പേര് ഇതിൽ വന്നത് കൊണ്ട് ഏറ്റവും കുഴപ്പക്കാരൻ ദിലീപ് ആണെന്ന തരത്തിൽ ഉള്ള സംസാരം ആണ് ഉണ്ടായത്.

സത്യത്തിൽ എല്ലാ മേഖലയിലും ഉള്ളത് പോലെ ഒതുക്കൾ സിനിമയിലും ഉണ്ട്. ദിലീപിന് സംഭവിച്ചതും അത് തന്നെയാണ്. യഥാർത്ഥത്തിൽ ദിലീപിനേക്കാൾ മുൻപ് ഒതുക്കാൻ ശ്രമിക്കാത്തത് പൃഥ്വിരാജിനെ ആണ്. പൃഥ്വിരാജ് അതി ബുദ്ധിമാൻ ആയിരുന്നു. അത് കൊണ്ട് പൃഥ്വി അത് ബുദ്ധിപരമായി കൈകാര്യം ചെയ്തു. എന്നാൽ ആ കഴിവ് ദിലീപിന് ഇല്ലായിരുന്നു. ദിലീപ് ചെന്ന് വീണു കൊടുത്തു. അതാണ് ശരിക്കും സംഭവിച്ചത്. ദിലീപിൻറെ വീഴ്ചയ്ക്ക് ശേഷം ഫാമിലി തീയേറ്ററിലേക്ക് വരുന്നത് നിന്ന്. ശരിക്കും ദിലീപിന്റെ വീഴ്ച മലയാള സിനിമയെ തന്നെ ബാധിച്ചു എന്ന് പറയാം. ഒരു നടനെയോ നടിയെയോ ഉദ്ദേശിച്ച് മാത്രമുള്ളത് അല്ല സിനിമ. ഒരു നടൻ ഉണ്ടെങ്കിൽ മാത്രമേ സിനിമ നന്നാവൂ എന്ന ചിന്ത മാറണം.

രണ്ടു സിനിമാ വിജയിച്ച് കഴിഞ്ഞാൽ പിന്നെ നടന്മാർക്ക് ഭയങ്കര ഡിമാൻഡ് ആണ്. നമ്മൾ വിളിച്ചാൽ അവർ ഫോൺ പോലും എടുക്കില്ല. ജനങ്ങളാണ് എല്ലാമെന്നും എല്ലാം ജനങ്ങളുടെ പണമാണെന്നും ഇവർ വിചാരിക്കുന്നില്ല. സത്യത്തിൽ ദിലീപിനേക്കാൾ കുഴപ്പക്കാർ മലയാള സിനിമയിൽ ഉണ്ട്. അവരൊക്കെ പല കാര്യങ്ങളും ചെയ്യുന്നുമുണ്ട്. എന്നാൽ ദിലീപിന്റെ കാര്യം മാത്രം പുറത്ത് വന്നത് കൊണ്ട് മലയാള സിനിമയിലെ ഏക കുഴപ്പക്കാരൻ ദിലീപ് ആണെന്ന തരത്തിൽ ഉള്ള സംസാരവും വന്നു. അമിതമായി പല വഴിയിൽ കൂടി പൈസ വരുമ്പോഴുള്ള പ്രശ്നമാണ് എല്ലാത്തിനും കാരണം എന്നുമാണ് അനിൽ അമ്പലക്കര പറയുന്നത്.

Devika Rahul