ലക്ഷ്മിയെ മര്‍ദ്ദിച്ചു ചോദ്യം ചെയ്താല്‍ അവള്‍ സത്യം പറയും, ഇഷാന്‍ ദേവ് പറയുന്നു

അപ്രതീക്ഷിതമായാണ് സംഗീതമാന്ത്രികന്‍ ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിടപറഞ്ഞത്. രണ്ടുവര്‍ഷം മുമ്പുണ്ടായ കാര്‍ അപകടത്തെ കുറിച്ചും ഇന്നും ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുകയാണ്. സെപ്റ്റംബര്‍ 25, 2018നായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്ന ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്കുശേഷം ഈ ലോകത്തോട് വിട പറയുകയായിരുന്നു. ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടത്തില്‍ രക്ഷപ്പെടുകയായിരുന്നു. ലക്ഷ്മിയുടെ ചികിത്സ ഇപ്പോഴും തുടരുകയാണ്.
അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതകള്‍ ഒരുപാട് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ കുറ്റപ്പെടുത്തി നിരവധി പേര്‍ മുന്നോട്ടുവന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെ അവസ്ഥയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാലഭാസ്‌കറിന്റെ സുഹൃത്തായ ഇഷാന്‍ ദേവ്.

ഇഷാന്റെ വാക്കുകള്‍- ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട ഒരു സ്ത്രീ ആണെന്നുള്ള യാതൊരു പരിഗണന നല്‍കാതെയായിരുന്നു ലക്ഷ്മിയെ മര്‍ദ്ദിച്ചു ചോദ്യം ചെയ്താല്‍ അവള്‍ സത്യം പറയും എന്ന രീതിയില്‍ പലരും വിമര്‍ശിച്ചിരുന്നത്. ലക്ഷ്മി കടന്നുപോകുന്ന മാനസിക അവസ്ഥയും സമ്മര്‍ദ്ദവും തിരിച്ചറിയാതെ അങ്ങേയറ്റം വേദനിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു പലരും ലക്ഷ്മിയെ കുറ്റപ്പെടുത്തിയത്. അപകടം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അത്ര വളരെ മോശം അവസ്ഥയിലാണ് ലക്ഷ്മി ഇപ്പോഴും. ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് തനിക്കറിയാം. ബാലഭാസ്‌കര്‍ ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്മിയെ കുറിച്ച് ആളുകള്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങളെ പൊളിച്ചടുക്കുമായിരുന്നു.