നല്ല ഭര്‍ത്താവും, നല്ല അച്ഛനും- സോമനെ കുറിച്ച് സുജാത

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന നടനാണ് സോമന്‍. 1973ല്‍ ”ഗായത്രി” എന്ന സിനിമയിലൂടെയാണ് സോമന്‍ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. ആദ്യകാലങ്ങളില്‍ നായക കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത സോമന്‍ പിന്നീട് സ്വഭാവനടനായും, വില്ലന്‍…

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന നടനാണ് സോമന്‍.
1973ല്‍ ”ഗായത്രി” എന്ന സിനിമയിലൂടെയാണ് സോമന്‍ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. ആദ്യകാലങ്ങളില്‍ നായക കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത സോമന്‍ പിന്നീട് സ്വഭാവനടനായും, വില്ലന്‍ വേഷങ്ങളിലും തിളങ്ങി. ജോഷി സംവിധാനം ചെയ്ത ”ലേലം” എന്ന ചിത്രത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ ആയിരുന്നു അദ്ദേഹം അവസാനമായി ചെയ്ത കഥാപാത്രം. ഇപ്പോഴിതാ സോമനെ കുറിച്ച് സുജാത പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

സുജാതയുടെ വാക്കുകള്‍,

നല്ലൊരു നടന്‍ മാത്രമല്ല വളരെ നല്ല ഒരു ഭര്‍ത്താവും, അച്ഛനും ആയിരുന്നു അദ്ദേഹം. മുഖം കറുത്ത് ഒരു വാക്കുപോലും പറയുമായിരുന്നില്ല. എനിക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചത് കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ തന്നെയായിരുന്നു അദ്ദേഹം എന്നെ നോക്കിയിരുന്നത്.സ്വന്തം ജീവിതത്തില്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമായിരുന്നു എനിക്ക് അദ്ദേഹം നല്‍കിയത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നപ്പോഴായിരുന്നു എന്നെ വിവാഹം കഴിക്കുന്നത്. എന്റെ
ഒരുകാര്യത്തിനും നോ എന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ആരും തന്നോട് നോ പറയുന്നത് എനിക്ക് ഇഷ്ടമല്ല.
എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചതിനുശേഷം ആയിരുന്നു അദ്ദേഹം സിനിമയിലേക്ക് പ്രവേശിക്കുന്നത്. മിക്ക സിനിമ സെറ്റിലും എന്നെയും കൊണ്ടു പോകുന്നതിനാല്‍ അന്നത്തെ മിക്ക താരങ്ങളുമായി എനിക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു. മധു, ജനാര്‍ദനന്‍ എന്നീ നടന്മാരും ആയി നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നും ഇപ്പോഴും ഇതു വഴിയേ പോകുമ്പോള്‍ മധു ചേട്ടന്‍ വീട്ടില്‍ കയറാറുണ്ട്. വളരെ സ്‌നേഹനിധിയായ അച്ഛന്‍ ആയിരുന്നു സോമന്‍. മക്കള്‍ക്ക് ആഹാരം വാരി കൊടുക്കുവാന്‍ ഒരുപാട് ഇഷ്ടമുള്ള അച്ഛനായിരുന്നു അദ്ദേഹം.