‘മലയാള സിനിമയിൽ നിന്നും ഒരു തരത്തിലും മാറ്റി നിർത്താൻ കഴിയാത്ത നടനാണ് ജോണി ആന്റണി’

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കള്ളനും ഭഗവതിയും എന്ന സിനിമയിലെ ജോണി ആന്റണിയുടെ റോള്‍ അദ്ദേഹം ഇത് വരെ ചെയ്തിട്ടുള്ളതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്… പൂര്‍ണമായും ഒരു കോമഡി റോളെന്നാണ് ജേക്കബ് ജോര്‍ജ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്നത്തെ മലയാള സിനിമയില്‍ നിന്നും ഒരു തരത്തിലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത നടനാണ് ജോണി ആന്റണി.
കാരക്റ്റര്‍ റോളുകളിലും സിറ്റുവേഷനല്‍ കോമഡികളിലും തിളങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവ് പല സിനിമകളിലായി നമ്മള്‍ കണ്ടതാണ്.
കള്ളനും ഭഗവതിയും എന്ന സിനിമയിലെ ജോണി ആന്റണിയുടെ റോള്‍ അദ്ദേഹം ഇത് വരെ ചെയ്തിട്ടുള്ളതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്… പൂര്‍ണമായും ഒരു കോമഡി റോള്‍.
അതും പണ്ട് ജഗതി ചേട്ടന്‍ ഒക്കെ ചെയ്യുന്ന തരത്തിലുള്ള ഒരു കഥാപാത്രം.????
കഥാപാത്രത്തിന്റെ പേര് തന്നെ പൊറ്റക്കുഴി രാധാകൃഷ്ണന്‍ എന്നാണ്.. ഇല്ലാത്ത ഭൂതത്തിന്റെയും പ്രേതത്തിന്റെയും പേരില്‍ കള്ളം പറഞ്ഞും ആളുകളെ പറ്റിച്ചും ജീവിക്കുന്ന ഒരു കള്ള സാമി. ??
ജോണി ആന്റണി ആ റോള്‍ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.. സിനിമയില്‍ കള്ള സ്വാമിയുടെ സഹായിയായി വരുന്നതാവട്ടെ അല്‍ത്താഫ് സലിം ആണ്. ഇരുവരുടെയും കോമ്പോയും കോമഡി ടൈമിംഗും ഒക്കെ എടുത്ത് പറഞ്ഞെ പറ്റു.. ??
ജോണി ആന്റണിയെ ഇനിയും ഒരുപാട് കോമടി റോളുകളില്‍ കാണാന്‍ സാധിക്കട്ടെ..

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. നര്‍മ്മവും ഫാന്റസിയും, ദൃശ്യ ഭംഗിയും, ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു മൂവി മാജിക്കായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വ്വഹിക്കുന്നു.

Gargi