‘ആതിരയുടെ മകൾ അഞ്ജലി’ നാല് വർഷത്തിനു ശേഷം സന്തോഷ് പണ്ഡിറ്റ് സിനിമ വരുന്നു

നാല് വർഷത്തിനു ശേഷം വീണ്ടുമൊരു സന്തോഷ് പണ്ഡിറ്റ് സിനിമ വരുന്നു.ആതിരയുടെ മകൾ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു.മലയാള സിനിമയിൽ ഇതുവരെ കാണാത്ത പ്രമേയമാണ് സിനിമയെത്തുന്നതെന്ന് സംവിധായകൻ കൂടിയായ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

ചിത്രത്തിലൂടെ നൂറോളം പുതിയ അഭിനേതാക്കളാണ് എത്തുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നി സ്ഥലങ്ങളാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. അതേ സമയം സിനിമയിലെ ഗാനചിത്രീകരണം കേരളത്തിന് പുറത്താണ് നടക്കുകന്നെും സന്തോഷ് പണ്ഡിറ്റ് അറിയിച്ചിട്ടുണ്ട്.

എന്റെ അഭിപ്രാ യത്തിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ അവർ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണെന്നാണ് മനസിലാക്കുന്നത്. ആ സമയത്ത് അവർ നേരിടുന്ന പ്രശ്‌നങ്ങളാണ് ആതിരയുടെ മകൾ അഞ്ജലി എന്ന സിനിമയുടെ കഥ.കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ 2011ലാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയിൽ എത്തുന്നത്. എട്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങളിലെല്ലാം നായകനും താരം തന്നെയായിരുന്നു.ചിത്രങ്ങളുടെ മറ്റ് സാങ്കേതിക മേഖലകളും സന്തോഷ് പണ്ഡിറ്റ് തന്നെയണ് കൈകാര്യം ചെയ്യുന്നത്‌.

Aiswarya Aishu