പല നടന്മാരും ചെയ്യ്തിട്ടുണ്ട്! എന്നാൽ താൻ ജീവിതത്തിൽ ആദ്യമായാണ് മൊട്ടയടിക്കുന്നത്, അനുഭവം പങ്കുവെച്ചു; ജഗദീഷ് 

ബേസിൽ ജോസഫ് നായകനായ ‘ഫാലിമി’ എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തിയ നടനാണ് ജഗദീഷ്, ഇപ്പോൾ ചിത്രത്തിന് വേണ്ടി തന്റെ തല മൊട്ടയടിച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഒപ്പം…

ബേസിൽ ജോസഫ് നായകനായ ‘ഫാലിമി’ എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തിയ നടനാണ് ജഗദീഷ്, ഇപ്പോൾ ചിത്രത്തിന് വേണ്ടി തന്റെ തല മൊട്ടയടിച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഒപ്പം നടൻ പറയുന്നു ഒരുപാട് നടന്മാർ സിനിമക്ക് വേണ്ടി മൊട്ടയടിച്ചിട്ടുണ്ട് എന്നാൽ താൻ ജീവിതത്തിൽ ആദ്യമായിട്ടാണ് മൊട്ടയടിച്ചത്, ഇത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ കാശിയിൽ പോയാണ് താരം തന്റെ തല മൊട്ടയടിക്കുന്നത്.

കഥപാത്രത്തിനു വേണ്ടി തനിക്ക് മൊട്ടയടിക്കേണ്ടി വന്നതിൽ സന്തോഷമേ ഉള്ളൂ, ഒരുപാട് നടന്മാർ സിനിമയ്ക്ക് വേണ്ടി മൊട്ടയടിക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്നാൽ താൻ ജീവിതത്തിൽ ആദ്യമായാണ് ഒരു കഥപാത്രത്തിനു വേണ്ടി തല മൊട്ടയടിക്കുന്നത്, എനിക്ക് അങ്ങനൊരു ഭാഗ്യം തന്നത് നവാഗതനായ ഈ ചിത്രത്തിന്റെ സംവിധായകൻ നിതീഷ് സഹദേവ് ആണ് ജഗദീഷ് പറയുന്നു. ഇതിൽ മൊട്ടയടിക്കാതെ കഴിയില്ല, അല്ലാതെ വിഗ്ഗിൽ ഒതുങ്ങില്ല എന്നും ജഗദീഷ് കൂട്ടിച്ചേർക്കുന്നു.

എന്നാൽ ജഗദീഷിന്റെ ഈ വാക്കുകൾ കേട്ട് മഞ്ജുപിള്ള താരത്തെ കളിയാക്കി കൊണ്ട് പറയുന്നു, അദ്ദേഹം മൊട്ടയടിച്ചതിന് ശേഷം അപ്പുറത്തെ നിന്ന് കരയുന്നത് താൻ കണ്ടു എന്ന് ചിരിച്ചു കൊണ്ട് പറയുന്നു, അത് സൗന്ദര്യമുള്ളവർക്കല്ലേ അത് നഷ്ട്ടപെടുമ്പോൾ വേദന ഉണ്ടാകൂ എന്നാണ് ജഗദീഷ് ഇത് കേട്ട് മഞ്ജുവിനോട് പറഞ്ഞതും