ജഗതി ചേട്ടൻ അന്ന് എന്നെ ചേർത്തുപിടിച്ചു പറഞ്ഞ വാക്കുകൾ ഇന്നും മനസിൽ നിന്നും മായില്ല ഇന്ദ്രൻസ് 

മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ് ഇപ്പോൾ തന്റെ കൂടെ മുൻപ് പ്രവർത്തിച്ചിരുന്ന നടിനടൻമാരെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ആദ്യം താരം പറഞ്ഞത് ജഗതി…

മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ ഇന്ദ്രൻസ് ഇപ്പോൾ തന്റെ കൂടെ മുൻപ് പ്രവർത്തിച്ചിരുന്ന നടിനടൻമാരെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ആദ്യം താരം പറഞ്ഞത് ജഗതി ശ്രീകുമാറിനെ കുറിച്ചായിരുന്നു. അദ്ദേഹം സിനിമയിൽ അഭിനയിക്കുന്ന സമയത്തു ഒരുപാടു കാര്യങ്ങൾ തനിക്കു പറഞ്ഞു തന്നിട്ടുണ്ട്, തന്റെ ഗുരുസ്ഥാനീയൻ ആണ് അദ്ദേഹം. ഒരിക്കൽ അദ്ദേഹം എന്നെ ചേർത്ത് നിർത്തി പറഞ്ഞ കാര്യങ്ങൾ ഇന്നും എന്റെ  മനസിൽ ഉണ്ട്.

ഒരിക്കലും ഒരു സിനിമക്ക് വേണ്ടി കാത്തിരിക്കരുത്, എത്ര ചെറിയ പടം വന്നാലും നന്നായി അഭിനയിക്കണം അല്ലാതെ ഇട്ടെറിഞ്ഞു പോകരുത്. അതുപോലെ ഒരു സിനിമയിൽ വേഷം ഉണ്ടെന്നറിഞ്ഞാൽ ഉടൻ ഒരു ബസിലെങ്കിലും ഇങ്ങ് എത്തണം, കോസ്ട്യുമർ ആയിരിക്കുന്ന സമയത്തു൦ വേഷങ്ങൾ കിട്ടിയാൽ അഭിനയിക്കണം, ശരിക്കും പറഞ്ഞാൽ അദ്ദേഹം എന്റെ ഗുരുസ്ഥാനീയൻ ആണ് ഇന്ദ്രൻസ് പറയുന്നു, അതുപോലെ തന്നെയുള്ള ഒരു നടിയാണ് കെ പി എ സി ലളിത, ചേച്ചിയും ഇതേ രീതിയിൽ തനെയായിരിന്നു.

മിക്കപ്പോളും  എന്റെ സിനിമയിൽ കെ പി എ സി ലളിത ചേച്ചി എന്നെ ശകാരിക്കുമായിരുന്നു. ഞാൻ മാറി എവിടെങ്കിലും ഇരുന്നു കഴിഞ്ഞാൽ പറയും ഓ അവിടെ ഇരിക്കാതെ ഇങ്ങു വാ എന്ന് പറയും, അതുപോലെ തന്നെയാണ് സുകുമാരി ചേച്ചിയും. ഇവരെപ്പോലെ ഏറെ ക്വാളിറ്റി ഉള്ള ആളാണ് സിൽക്ക് സ്മിത, അവരോടു എനിക്ക് വലിയ ബഹുമാനം ആണ്, അവരുടെ ചിത്രങ്ങൾ എങ്ങനെ ആയാലും എനിക്ക് അവരോടു ബഹുമാനം മാത്രമാണ് തോന്നിയിട്ടുള്ളത് ഇന്ദ്രൻസ് പറയുന്നു.