പ്രാർത്ഥകനകൾ ദൈവം കേട്ടു, ഇനി അത് നടപ്പാക്കാൻ ദിവസങ്ങൾ മാത്രം

മലയാളത്തിന്റെ സ്വന്തം പ്രിയതാരമാണ് ജഗതി ശ്രീകുമാർ, ഹാസ്യ താരമായി എത്തിയ ജഗതി നടനായും സഹനടനായും വില്ലൻ വേഷങ്ങളിലും പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. എത്ര ഹാസ്യ താരങ്ങൾ ഇനി എത്തിയാലും ജഗതിയോളം ആരും തന്നെ…

മലയാളത്തിന്റെ സ്വന്തം പ്രിയതാരമാണ് ജഗതി ശ്രീകുമാർ, ഹാസ്യ താരമായി എത്തിയ ജഗതി നടനായും സഹനടനായും വില്ലൻ വേഷങ്ങളിലും പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. എത്ര ഹാസ്യ താരങ്ങൾ ഇനി എത്തിയാലും ജഗതിയോളം ആരും തന്നെ വരില്ല, അത്രയേറെ മികച്ച ഒരു നടൻ ആണ് ജഗതി, ജഗതിക്ക് സംഭവിച്ച ഒരു കാർ ആക്‌സിഡന്റിനു ശേഷം താരത്തിന് പിന്നീട് അഭിനയിക്കാൻ സാധിച്ചിട്ടില്ല, സിനിമയിൽ നിന്നുള്ള താരത്തിന്റെ വിയോഗം ഏവരെയും ഏറെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു.

എന്നാൽ ഇപ്പോൾ താരം പഴയ പോലെ അഭിനയത്തിലേക്ക് തിരികെ എത്തുവാൻ ഇനി അധിക ദിനങ്ങൾ ഇല്ല എന്നാണ് പുറത്ത് വരുന്ന പുതിയ വാർത്ത. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജഗതിയുടെ മകന്‍ രാജ്കുമാറാണ് ഈ സന്തോഷവിവരം പങ്കുവച്ചത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരു ദിവസം പപ്പ പഴയതുപോലെ തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി അഭിമുഖത്തില്‍ രാജ്കുമാര്‍ വ്യക്തമാക്കുന്നു.

ആഴച്ചയിൽ ഒരിക്കൽ ഡോക്ടറുമാർ വിളിക്കുന്നുണ്ട്, ഇപ്പോൾ നല്ല ലക്ഷണങ്ങൾ ആണ് കാണിക്കുന്നത്. വളരെ നല്ല മെച്ചമുണ്ട്. പഴയതു പോലെ പപ്പ എത്രയും പെട്ടെന്ന് തന്നെ തിരികെ വരും. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാള്‍ പ്രസരിപ്പും ഉണ്ട്.  ഇപ്പോൾ എല്ലാ ഫീലിങ്ങ്സും പാപ്പ കാണിക്കുണ്ട്. സങ്കടവും ദുഖവും എല്ലാം കാണിക്കുന്നുണ്ട് എന്ന് ജഗതിയുടെ മകൻ പറയുന്നു.

എത്രയും പെട്ടെന്ന് തന്നെ പാപ്പ പഴയതു പോലെ തിരിച്ച് വരാനാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്, അഭിനയം പപ്പയുടെ ജീവനാണ്. അത് എത്രയും പെട്ടെന്ന് തന്നെ പപ്പയ്ക്ക് തിരികെ ലഭിക്കാൻ ഞങ്ങൾ പ്രാര്ഥിക്കുന്നുണ്ട് എന്ന് മകൻ പറയുന്നു. വാഹനാപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരമായി പരുക്കേറ്റ ജഗതി ശ്രീകുമാര്‍ ഇപ്പോഴും ചികിത്സയിലാണ്.

ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്‍പില്‍ എത്തിക്കാന്‍ സാധിച്ചാല്‍ അത് ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടാന്‍ കാരണമാകുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന വെല്ലുരിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളായ രാജ്കുമാറും പാര്‍വതി ഷോണും ചേര്‍ന്ന് ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്‍പില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്.