ജസ്റ്റിസ് കെ ചന്ദ്രു ജയ് ഭീം എന്ന ചിത്രത്തിന് ആസ്പദമായ കഥയുടെ നായകൻ. സിനിമയിൽ പറയുന്നതിലുമപ്പുറം വലിയൊരു പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്റെ ശരിക്കുമുള്ള ജീവിതം

തന്റെ അഭിഭാഷക ജീവിതത്തിൽ, താൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിന് വേണ്ടിയും ദുരിതമനുഭവിക്കുന്ന ജനസമൂഹത്തിന് വേണ്ടിയും നിയമം ആയുധമാക്കി യുദ്ധം ചെയ്തിരുന്ന പോരാളിയായിരുന്നു അദ്ദേഹമെങ്കിൽ. മദ്രാസ് ഹൈകോടതിയിൽ ജഡ്ജായി ചുമതലയേറ്റത് മുതൽ അനീതിക്കെതിരെ വീശിയടിക്കുന്ന ഒരു കൊടുങ്കാറ്റായിരുന്നു അദ്ദേഹം. എല്ലാ നിയമ വിദ്യാര്‍ത്ഥികളും ന്യായാധിപന്മാരും മാതൃകയാക്കേണ്ട നിയമ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്.ജഡ്ജിയായിരിക്കുമ്പോൾ തനിക്ക് അനുവദിക്കപ്പെട്ടിരുന്ന “orderly”, ഔദ്യോഗിക വാഹനത്തിലെ “റെഡ് ബീക്കോൺ ലൈറ്റ്”, പൊലീസ് എസ്കോട്ട് തുടങ്ങി അനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒഴിവാക്കിയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതം നയിച്ചിരുന്നത്.

“My lord”, “Yes your honour” തുടങ്ങിയ പാശ്ചാത്യ അഭിസംബോധനകൾ ഒഴിവാക്കി അഭിഭാഷകരെ തൻ്റെ സഹപ്രവർത്തകരായി കാണാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം.ആരുടെയും ചേമ്പറിൽ പോകാൻ ഇഷ്ടപ്പെടാത്ത അദ്ദേഹം ആരെയും തൻ്റെ ചേമ്പറിലോട്ടും വിളിച്ചു വരുത്തിയിരുന്നില്ല. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ 96000 ത്തിൽപ്പരം വിധി പ്രസ്താവനകൾ നടത്തിയ അദ്ദേഹം, ഇന്ത്യൻ നിയമ സംവിധാനത്തിന് തന്നെ ഒരു മുതൽ കൂട്ടായിരുന്നു. കെട്ടി കിടന്ന ആയിരക്കണക്കിന് കേസുകളിൽ വിധി പ്രസ്താവിച്ച അദ്ദേഹം എന്നും സത്യത്തിൻ്റെയും നീതിയുടെയും പക്ഷത്തായിരുന്നു. ക്ഷേത്രങ്ങളിൽ സ്ത്രീകൾക്കും പൂജ നടത്താമെന്ന അദ്ദേഹത്തിൻ്റെ വിധി പ്രസ്താവന തമിഴ്നാട്ടിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ശ്മശാനങ്ങളിൽ നിലനിന്നിരുന്ന ജാതി മതിലുകൾ പൊളിച്ചു കളഞ്ഞതാണ് അദ്ദേഹത്തിൻ്റെ മറ്റൊരു സുപ്രധാന വിധി. തൻ്റെ അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസിനു നൽകിയിരുന്നു.

തൻ്റെ വിരമിക്കൽ ദിവസം തനിക്ക് ചീഫ് ജസ്റ്റിസിൻ്റെ ചേമ്പറിൽ യാത്രയയപ്പ് നൽകേണ്ട ആവശ്യമില്ലെന്നും, തൻ്റെ വിടവാങ്ങലുമായി ബന്ധപ്പെട്ട് ഒരു ആഡംബര ഹോട്ടലിലും അത്താഴ വിരുന്ന് സംഘടിപ്പിക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിനു കത്തയിച്ചിരുന്നു. ഇതൊക്കെ ഇന്ത്യൻ നിയമ സംവിധാനത്തിൽ കേട്ടു കേൾവി ഇല്ലാത്ത സംഭവങ്ങളായിരുന്നു. എന്നും നീതിയുടെയും ന്യായത്തിൻ്റെയും പക്ഷത്ത് നിലകൊണ്ടിരുന്നു Justice ചന്ദ്രുവിന് ജീവിതത്തിൽ ഒരുപാട് ശത്രുക്കളും ഭീഷണികളുമുണ്ടായിരുന്നു. പക്ഷെ അതൊന്നും സത്യസന്ധമായ നീതി നിർവ്വഹണത്തിൽ നിന്നും അദ്ദേഹത്തെ പിന്നോട്ട് വലിച്ചിരുന്നില്ല. അത്രയും ദൃഢനിശ്ചയത്തോടെയായിരുന്നു അദ്ദേഹത്തിൻ്റെ ഓരോ പ്രവർത്തികളും.”ജയ് ഭീം” എന്ന ചിത്രത്തിലൂടെ ആ വലിയ മനുഷ്യനെ വീണ്ടും ഓർക്കാനും കൂടുതൽ അറിയാനും സാധിച്ചതിന് സംവിധായകനും അണിയറ പ്രവർത്തകർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

Rahul Kochu