Film News

കരിയറിലെ ഏറ്റവും വെല്ലുവിളി നേരിട്ട കഥാപാത്രമായി ഉണ്ണി മുകുന്ദൻ, ഒരിടവേളയ്ക്ക് ശേഷം ജോമോളും; ജയ് ​ഗ‍​ണേഷ് പുതിയ അപ്ഡേറ്റ്

ഉണ്ണി മുകുന്ദൻ – മഹിമ നമ്പ്യാർ ഒന്നിക്കുന്ന രഞ്ജിത് ശങ്കർ ചിത്രം ജയ് ഗണേശിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററും തീം സോങ്ങും പുറത്ത് വിട്ടു. ഏപ്രിൽ 11നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ കഥാപാത്രം കരിയറിലെ ഏറ്റവും ചാലഞ്ചിങ് ആയ ഒന്നാണ്. ഒരു ത്രില്ലർ പശ്ചാത്തലത്തിൽ ഫാമിലി എന്റർടൈനറായി ഒരുക്കുന്ന ചിത്രത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിലുളള ഒരു കഥാഖ്യാനമാണ്.

ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ തീം സോങ്ങോടു കൂടിയാണ് പുറത്തുവിട്ടത്. മഹിമ നമ്പ്യാർ നായികയാവുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രിമിനൽ ലോയറുടെ വേഷമാണ് ജോമോൾക്ക്. കൂടാതെ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും അഭിനയിക്കുന്നു. എറണാകുളം പരിസര പ്രദേശങ്ങളിലായി ഷൂട്ട് നടക്കുന്നു. മാളികപ്പുറത്തിന് ശേഷം ഉണ്ണി അഭിനയിക്കുന്ന മലയാള സിനിമയാണ് ജയ് ഗണേഷ്. ഇതിനിടയിൽ വെട്രിമാരന്റെ തിരക്കഥയിൽ ദുരൈ സെന്തിൽകുമാർ സംവിധാനം ചെയ്ത തമിഴ് സിനിമ ചെയ്തിരുന്നു. ശശികുമാറും സൂരിയും ആയിരുന്നു അതിലെ മറ്റു താരങ്ങൾ.

Ajay Soni