Categories: Film News

രജനികാന്തിന്റെ ജയിലര്‍ 2023 ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും

തെന്നിന്ത്യൻ സിനിമയിലെ താര രാജാവാണ് സ്‌റ്റൈൽ മന്നൻ രജനികാന്ത്. തികഞ്ഞ മനുഷ്യസ്‌നേഹിയും എളിമയുള്ള വ്യക്തിത്വവുമുള്ള രജനികാന്തിന് ആരാധകർ ഏറെയാണ്. ഭാഷ വ്യത്യാസമില്ലാതെ ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും താരത്തിന് നിരവധി ആരാധകർഉണ്ട്. താരത്തിന്റെ ആരാധകർക്കായി ഇതാ ഒരു സന്തോഷ വാർത്ത.എന്താണെന്നല്ലെ..

രജനികാന്ത് വരാനിരിക്കുന്ന ചിത്രമായ ജയിലർ അടുത്ത വർഷം തമിഴ് പുതുവർഷത്തിൽ(2023 ഏപ്രിൽ 14)പ്രദർശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആക്ഷൻ കോമഡി ചിത്രമായ ജയിലർ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ നിർമിക്കുന്നത് സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമ്മാണം.


കൈ രണ്ടും പിന്നിലേക്ക് പിണച്ചുകെട്ടി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തിയ രജനികാന്തിന്റെ കലിപ്പ് ലുക്കുമായി എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.ജയിലറിൽ രജനീകാന്തിനൊപ്പം രമ്യ കൃഷ്ണനും പ്രധാന റോളിലെത്തുന്നുണ്ട്. ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്നു.വിജയ് കാർത്തിക് കണ്ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.അണ്ണാത്തെ എന്ന സിനിമയ്ക്ക് ശേഷം രജനീകാന്ത് അഭിനയിക്കുന്ന ചിത്രമാണ് ജയിലർ

 

 

Aiswarya Aishu