കെജിഎഫ് എന്ന സിനിമയ്ക്ക് ശേഷം കന്നഡ സിനിമാ ലോകത്ത് നിന്ന് മറ്റൊരു വമ്പന്‍ഹിറ്റ് കൂടി പിറന്നിരിക്കുകയാണ്. റിഷഭ് ഷെട്ടിയുടെ രചനയിലും സംവിധാനത്തിലും എത്തിയ കാന്താര വിവിധ ഭാഷകളില്‍ വലിയ വിജയമായി മാറുന്നു.. സിനിമാ ലോകത്തെ പ്രമുഖരെല്ലാം കാന്താര എന്ന സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തനിക്ക് പ്രചോദനമായ വാക്കുകള്‍ സമ്മാനിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നേരിട്ട് കാണാന്‍ എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി.
തലൈവരെ കാണാന്‍ ആയതിന്റെ സന്തോഷവും ഒപ്പം പങ്കുവെച്ച ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കാന്താര സിനിമ കണ്ട ശേഷം രജനികാന്ത് ഋഷഭ് ഷെട്ടിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.. സിനിമ കണ്ട് അദ്ദേഹം പങ്കുവെച്ച വാക്കുകള്‍ക്ക് നന്ദി അറിയിക്കാന്‍ നേരിട്ടെത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. ഏതാനും ദിവസം മുന്‍പാണ് കാന്താര കണ്ട തന്റെ അനുഭവം രജനീകാന്ത് ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ രജനികാന്തിനെ കണ്ട് നേരിട്ട് അനുഗ്രഹം വാങ്ങിയിരിക്കുകയാണ് ഋഷഭ് ഷെട്ടി..ഞാന്‍ എന്നും അദ്ദേഹത്തിന്റെ ഒരു ഫാനാണ് എന്ന് ഋഷഭ് ഷെട്ടി പത്രസമ്മേളനത്തില്‍ വെച്ച് പറഞ്ഞിരുന്നു.
നിങ്ങള്‍ ഞങ്ങളെ ഒരു തവണ പ്രശംസിച്ചാല്‍ ഞങ്ങള്‍ ആയിരം തവണ നിങ്ങളെ പ്രശംസിക്കും. നന്ദി രജനീകാന്ത് സാര്‍. കാന്താരയെക്കുറിച്ചുള്ള അങ്ങയുടെ വാക്കുകളില്‍ എക്കാലവും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു, എന്നാണ് ഇപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച സന്തോഷം പങ്കുവെച്ച് ഋഷഭ് ഷെട്ടി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി കുറച്ച് നേരം സംസാരിച്ച ശേഷമാണ് താരം അവിടെനിന്ന് മടങ്ങിയത്. റിഷഭ് ഷെട്ടി, നിങ്ങള്‍ എനിക്ക് രോമാഞ്ചമുണ്ടാക്കി.
രചയിതാവ്, സംവിധായകന്, നടന് എന്നീ നിലകളിലൊക്കെ നിങ്ങള്‍ ഗംഭീരമായി. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍, എന്നായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാന്താര സിനിമ കണ്ട് കഴിഞ്ഞ് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചിരുന്നത്.