ജന ഗണ മന.. പൃഥ്വിരാജിന്റെ കൂടെ ഈ നായികമാരും…!!

ലൈസന്‍സ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടും ഒരുമിച്ചെത്തുന്ന സിനിമയാണ് ജനഗണമന. പ്രഖ്യാപന സമയത്തേ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളുംപ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍…

ലൈസന്‍സ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടും ഒരുമിച്ചെത്തുന്ന സിനിമയാണ് ജനഗണമന. പ്രഖ്യാപന സമയത്തേ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളുംപ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു എന്നാണ് വിവരങ്ങള്‍ പുറത്ത് വരുന്നത്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ സിനിമ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വളരെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജിനും സുരാജിനും പുറമെ നായികമാരുടെ ഒരു നിര തന്നെ ഈ ചിത്രത്തിലുണ്ട്. മംമ്ത മോഹന്‍ദാസ്, ശാരി, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളുടെ വേഷത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളായ മംമ്ത മോഹന്‍ദാസും, നടി ശാരിയും വിന്‍സി അലോഷ്യസും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

‘ജന ഗണ മന’. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും പൃഥ്വിരാജ് സുകുമാരനും സംവിധായകന്‍ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് വീണ്ടും ഷൂട്ടിങ് പുനഃരാരംഭിക്കുകയായിരുന്നു. അതേസമയം, ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. നിലവില്‍ ആടുജീവിതം സിനിമയുടെ ഷൂ്ട്ടിംഗ് തിരക്കുകളിലാണ് താരം. ഇതിനോടകം തന്നെ പ്രദര്‍ശനത്തിനായി ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങളും പൃഥ്വിരാജിന്റതായി പുറത്ത് വരാനുണ്ട്.