അസിസ്റ്റന്റ് ആയിട്ടാണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്, ജാനകി സുധീർ

ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതോടെ നിരവധി കുടുംബ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ജാനകി സുധീർ. അതിനു മുൻപ് തന്നെ ജാനകി അഭിനയത്തിൽ സജീവമാണ് എങ്കിലും താരത്തിന് കൂടുതൽ പ്രശസ്തി നേടി കൊടുത്തത് ബിഗ് ബോസ് ആണ്. എന്നാൽ നിരവധി സീരിയലുകളിലും സിനിമകളിലും എല്ലാം ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകിയുടെ ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. പലപ്പോഴും ജാനകിയുടെ ഫോട്ടോഷൂട്ടുകൾ പല തരത്തിലുള്ള വിമർശനങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തിട്ടുള്ളത്. ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരത്തിന് വിമർശനം നേടി കൊടുക്കാറുള്ളത്. എങ്കിൽ പോലും അത്തരം ഫോട്ടോഷൂട്ടുകൾ ജാനകി വീണ്ടും ചെയ്യാറുണ്ട്.

എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ഒരാൾ തന്നെ ചതിച്ച കഥ പറയുകയാണ് ജാനകി. ജാനകിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് ആണ് ഡയറക്ടർ സാറിന്റെ അസിസ്റ്റന്റ് ആയി ഈ പുള്ളിയെ കാണുന്നത്. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. രണ്ടു ഷെഡ്യൂൾ ഒന്നിച്ച് ഒരു ദിവസം ഷൂട്ട് ചെയ്യുന്ന സമയം ആയിരുന്നു അത്. അത് ഷൂട്ട് ചെയ്യാൻ വേണ്ടിയാണ് സാറിന്റെ അസിസ്റ്റന്റ് ആയി ഈ പുള്ളിക്കാരൻ വരുന്നത്. അതിനു ശേഷം ഞാൻ വേറെയൊരു ഷൂട്ടിനു പോയപ്പോൾ ഇതേ പുള്ളിയെ നിമ്മാതാവിന്റെ കൂടെ കണ്ടു. നിർമ്മാതാവിനോട് ഒകെ ഞാൻ സംസാരിച്ചു. അതിനു ശേഷം  എന്നോട് എന്താണ് പ്രോജക്റ്റ് എന്നൊക്കെ പറഞ്ഞു. കുറെ മീറ്റിങ്ങും അറ്റൻഡ് ചെയ്തു.

അതിനു ശേഷം എന്നോട് ഈ പുള്ളി പറഞ്ഞു സീരിയൽ നിർത്തണം, വണ്ണം കുറയ്ക്കണം എന്നൊക്കെ. എനിക്ക് ഒരേ സമയം നാല് സീരിയലുകൾ ഉണ്ടായിരുന്ന സമയം ആയിരുന്നു അത്. പുള്ളി പറഞ്ഞത് കേട്ട് ഞാൻ സീരിയൽ നിർത്ത്. ജിമ്മിൽ ഒക്കെ പോയി തടിയും കുറച്ച്. എന്നാൽ ആ പ്രോജക്റ്റ് നടന്നില്ല. അത് നടക്കാതെ പോയതിന് ആള് എന്നോട് കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. എന്നാൽ അത് കഴിഞ്ഞും ഈ പുള്ളി വേറെ സിനിമകൾ ഒക്കെ ചെയ്തു. അപ്പോഴും എന്നെ വിളിച്ചില്ല. ഇദ്ദേഹം ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. എന്നെ ആ പുള്ളി ചതിച്ചു. എനിക്ക് ആണെങ്കിൽ പിന്നീട് ഇത് വരെ സീരിയലിലേക്ക് തിരിച്ച് പോകാനും പറ്റിയിട്ടില്ല എന്നാണ് ജാനകി പറയുന്നത്.