എനിക്ക് ചെറിയ കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍!! എല്ലാത്തിലും നെഗറ്റീവ് മാത്രം കണ്ടാല്‍ അതിനേ നേരം കാണൂ-എലിസബത്ത് പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ദമ്പതികളാണ് നടന്‍ ബാലയും ഭാര്യ എലിസബത്തും. ഇരുവരും സോഷ്യലിടത്ത് വളരെ സജീവവുമാണ്. ഡോക്ടറായ എലിസബത്ത് വ്‌ലോഗിങ്ങുമായി സജീവമാണ്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അതിവേഗം ജീവിതതത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ബാല.…

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ദമ്പതികളാണ് നടന്‍ ബാലയും ഭാര്യ എലിസബത്തും. ഇരുവരും സോഷ്യലിടത്ത് വളരെ സജീവവുമാണ്. ഡോക്ടറായ എലിസബത്ത് വ്‌ലോഗിങ്ങുമായി സജീവമാണ്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം അതിവേഗം ജീവിതതത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ബാല. പരിചരണവുമായി എലിസബത്ത് താരത്തിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞദിവസം എലിസബത്ത് ആശുപത്രിയിലാണെന്ന് വാര്‍ത്ത നിറഞ്ഞിരുന്നു. സുഖമില്ല കുറച്ച് ദിവസമായി ആശുപത്രിയില്‍ അഡ്മിറ്റാണ് എന്നും എലിസബത്ത് പറഞ്ഞിരുന്നു. വളരെ വേഗത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. ഈ വാര്‍ത്ത പല രീതിയിലാണ് പ്രചരിച്ചത്.

ഇപ്പോഴിതാ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. ഞാന്‍ ഡിസ്ചാര്‍ജ് ആയി റൂമിലെത്തി. വൈറല്‍ ഇന്‍ഫെക്ഷന്‍ ആയിരുന്നു. ലീവ് എടുക്കണ്ട എന്നതുകൊണ്ടാണ് വയ്യ എങ്കിലും ജോലിക്ക് പോയത്. എന്നാല്‍ അപ്പോഴേക്കും ടയേര്‍ഡ് ആയി അതാണ് അഡ്മിറ്റ് ആകാന്‍ കാരണം.

ഞാന്‍ അഡ്മിറ്റ് ആയ കാര്യങ്ങള്‍ ചില ആളുകള്‍ വളച്ചൊടിച്ചാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഞാന്‍ ഹോസ്റ്റലില്‍ നിന്നും ഡ്യൂട്ടിക്ക് വരുമ്പോള്‍ അധികം പൈസ കരുതാറില്ല, അതാണ് കാശ് കൈയ്യില്‍ ആ സമയം ഇല്ലാതെ ഇരുന്നത്. അതാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അത് നെഗറ്റീവ് ആയിട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്.

വലിയ വലിയ സംഭവങ്ങള്‍ മാത്രമേ ജീവിതത്തില്‍ ഉണ്ടാകാവൂ എന്ന് നമുക്ക് പറയാന്‍ ആകില്ല. അയാള്‍ എന്നെ ചതിച്ചു, ഇയാള്‍ എന്നോട് ഇത് ചെയ്തില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കണ്ടാല്‍ അതിനേ നേരം കാണൂ. നമ്മുടെ ജീവിതത്തില്‍ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അതൊക്കെ ആലോചിച്ചാല്‍ സന്തോഷം നമുക്ക് ലഭിക്കും. എനിക്ക് ചെറിയ കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ ആളുകള്‍ സഹായിച്ചു, അക്കാര്യം എന്റെ സന്തോഷം കൊണ്ടാണ് വീഡിയോയില്‍ പങ്കുവച്ചതെന്ന് എലിസബത്ത് പറയുന്നു.

എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും ഉണ്ടാകും. അതിലൊക്കെ എന്തിനാണ് നെഗറ്റിവ് കാണുന്നത് എന്ന് മനസിലാകുന്നില്ല. ചില കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്തിനായിരുന്നു എന്ന് തോന്നും, എന്നാല്‍ പോസിറ്റിവ് വശങ്ങള്‍ ചിന്തിക്കുമ്പോള്‍ ആ സങ്കടം അങ്ങുമാറി പോകും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും താരം പറഞ്ഞു.

എല്ലാ വിഷമങ്ങളും മാറാന്‍ ഒരു സമയം ഉണ്ടാകും. കുറെ ഫേക്ക് ന്യൂസുകളും ഫേക്ക് എക്‌സ്പ്ലനേഷനും കാണുന്നുണ്ട്. ചില ആളുകള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാം. ചില ആളുകള്‍ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും മനസിലാകാത്ത പോലെ നടിക്കുകയാണ്. ചില ആളുകള്‍ക്ക് ഒന്നും മനസിലാകില്ല എന്നും മനസ്സിലാകുന്നുണ്ട്. ഇതിനൊന്നും നമ്മള്‍ ഒന്നും ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. നെഗറ്റീവ് പറഞ്ഞു പരത്തുമ്പോള്‍ അത് കാണുന്ന എനിക്കും, അതിടുന്ന നിങ്ങളും നെഗട്ടീവ് ചിന്തിക്കുകയുമാണ്. ഇഷ്ടം അല്ലെങ്കില്‍ മിണ്ടാതെ പോയാല്‍ പോരെ എ്‌നനും എലിസബത്ത് ചോദിക്കുന്നു.