‘പൂക്കള്‍ പറയുന്നില്ല, അവ പ്രകടിപ്പിക്കുന്നു’ റോസാപൂക്കളുമായി ജാനകി- ചിത്രങ്ങള്‍

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു ജാനകി സുധീര്‍. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്തുണ്ടായിരുന്നുവെങ്കിലും ജാനകി ഏറെ ശ്രദ്ധിക്കപ്പെട്ടു. നടി, മോഡല്‍ എന്നീ നിലകളില്‍ സുപരിചിതയായ ജാനകി ചങ്ക്‌സ്, ഒരു യമണ്ടന്‍…

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു ജാനകി സുധീര്‍. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്തുണ്ടായിരുന്നുവെങ്കിലും ജാനകി ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടി, മോഡല്‍ എന്നീ നിലകളില്‍ സുപരിചിതയായ ജാനകി ചങ്ക്‌സ്, ഒരു യമണ്ടന്‍ പ്രേമകഥ, മാര്‍കോണി മത്തായി എന്നീ സിനിമകളിലും ഈറന്‍ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകി ഒരു ലെസ്ബിയന്‍ കഥാപാത്രമായി എത്തുന്ന ‘ഹോളി വൂണ്ട്’ എന്ന ചിത്രം അടുത്തിടെയാണ് റിലീസിനെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ‘പൂക്കള്‍ പറയില്ല, അവ പ്രകടിപ്പിക്കുന്നു’ എന്ന തലക്കെട്ടോടു കൂടിയാണ് കൈയില്‍ വെള്ളയും ചുവപ്പും റോസാ പൂക്കളുമായുള്ള ചിത്രം താരം പോസ്റ്റ് ചെയ്തത്.

മോഡേണ്‍ ഡ്രസിലുള്ള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നേരത്തെ ബ്ലൗസിന് പകരം സ്വര്‍ണാഭരണങ്ങള്‍ മാത്രം ഉപയോഗിച്ച് ശരീരം മറച്ച ജാനകിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.