‘നട്ടപ്പാതിരക്ക് ഒറ്റക്കിരുന്ന് ‘ജോളി’ തള്ളേടെ കഥ കേള്‍ക്കണം, നട്ടെല്ലിനുള്ളിലൂടെ ഒരു തരിപ്പങ്ങ് അരിച്ചു കേറും’

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് കൂടത്തായി സൈനയ്ഡ് കൊലപാതകം. അതുകൊണ്ട് തന്നെയാണ് ഈ കേസിനെ ആസ്പദമാക്കി കറി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചിത്രം നെറ്റ്ഫ്ലിക്സ്…

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് കൂടത്തായി സൈനയ്ഡ് കൊലപാതകം. അതുകൊണ്ട് തന്നെയാണ് ഈ കേസിനെ ആസ്പദമാക്കി കറി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചിത്രം നെറ്റ്ഫ്ലിക്സ് ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റോ ടോമി, ശാലിനി ഉഷാദേവി എന്നിവരാണ് ഈ ഡോക്യുമെന്ററിയുടെ പ്രധാന അണിയറപ്രവര്‍ത്തകര്‍. നിരവധി പേരാണ് ഡോക്യുമെന്ററിയെ കുറിച്ചുള്ള കുറിപ്പുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ജസീം ജസി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നട്ടപ്പാതിരക്ക് ഒറ്റക്കിരുന്ന് ‘ജോളി’ തള്ളേടെ കഥ കേള്‍ക്കണം, നട്ടെല്ലിനുള്ളിലൂടെ ഒരു തരിപ്പങ്ങ് അരിച്ചു കേറും’ എന്നാണ് കുറിപ്പില്‍ പറയുന്നത്.

നട്ടപ്പാതിരക്ക് ഒറ്റക്കിരുന്ന് ‘ജോളി’ തള്ളേടെ കഥ കേള്‍ക്കണം. അവളുടെ 17 വര്‍ഷത്തെ കുടുംബ സേവനം കണ്ട് മുഴുകിയിരിക്കുന്ന നേരത്ത്, പെട്ടന്നൊരു നിമിഷത്തില്‍ ഈ ഫോട്ടോയിങ്ങ് സ്‌ക്രീനില്‍ കേറി വരും. കൂടെ ഒരു കൊടൂര ബിജിഎമ്മും. ഓഹ്.. നട്ടെല്ലിനുള്ളിലൂടെ ഒരു തരിപ്പങ്ങ് അരിച്ചു കേറും! മേലാസകലം അതങ്ങ് കേറി പൊതിയും! Spine Chilling Experience ??
മുന്‍പ് ഇതുപോലൊരുത്തി ഉടുത്തൊരുങ്ങി ചിരിച്ചു നിക്കണ ഫോട്ടോ കണ്ടിട്ട് പേടി തോന്നിയത്, നമ്മ്ടെ ‘Midsommar’ ലെ ഡാനി കൊച്ചിനെ കണ്ടൊപ്പാഴാണ്. ഇപ്പൊ ദേ.. ഈ തള്ളയും!
Curry & Cyanide: The Jolly Joseph Case (2023)