ആയിരം കോടി ആഘോഷം!! ജവാന്റെ ഒരു ടിക്കറ്റെടുത്താല്‍ ഒന്ന് ഫ്രീ

ബോളിവുഡ് സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍. ബോക്‌സോഫീസില്‍ 1000 കോടി പിന്നിട്ടിരിക്കുകയാണ് ജവാന്‍. ജവാന്റെ ആയിരം കോടി കളക്ഷന്‍ റെക്കോര്‍ഡിനൊപ്പം ഒരു വര്‍ഷം തന്നെ ആയിരം കോടി കലക്ഷനുമായി…

ബോളിവുഡ് സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍. ബോക്‌സോഫീസില്‍ 1000 കോടി പിന്നിട്ടിരിക്കുകയാണ് ജവാന്‍. ജവാന്റെ ആയിരം കോടി കളക്ഷന്‍ റെക്കോര്‍ഡിനൊപ്പം ഒരു വര്‍ഷം തന്നെ ആയിരം കോടി കലക്ഷനുമായി രണ്ട് ചിത്രങ്ങള്‍ എന്ന റെക്കോര്‍ഡും കിങ് ഖാനാണ്.

ജവാന്റെ വമ്പന്‍ നേട്ടത്തിന്റെ ആഘോഷമാണ് ശ്രദ്ധേയമാകുന്നത്. ഈ ആഴ്ചയില്‍ ജവാന്റെ ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ബുക്ക് മൈ ഷോ, പേടിഎം മൂവീസ്, പിവിആര്‍ ഐനോക്‌സ്, സിനിപൊളിസ് എന്നിവയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. മാത്രമല്ല വ്യാഴം, വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.

രാജ്യത്തുനിന്നും 560.83 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. കേരളത്തില്‍ ചിത്രം 17 ദിവസം കൊണ്ട് 13 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്. ആഗോള തലത്തില്‍ 1000 കോടി കടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ജവാന്‍.