Categories: Film News

സെൻസറിംഗ് പൂർത്തിയായി ‘ജയ ജയ ജയ ജയ ഹേ’ 28ന് എത്തും

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജയ ജയ ജയ ജയ ഹേ സെൻസറിങ് പൂർത്തിയായി തിയേറ്ററുകളിലേക്ക് എത്തുന്നു.ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത്. ജയ ജയ ജയ ജയ ഹേ ഈ മാസം 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും


ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസറും ഗാനവുമൊക്കെ ജനശ്രദ്ധ ആകർശഷിച്ചിരുന്നു. സിനിമയുടെ തീം സോങ്ങ് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിക്കഴിഞ്ഞു. റീൽസിലുമായി ഗാനം ട്രെൻഡിങ്ങിൽ നിൽക്കുകയാണ്. കോമഡി എന്റർടെയ്‌നർ വിഭാഗത്തിൽ എത്തുന്ന സിനിമയാണ് ജയ ജയ ജയ ജയ ഹേ.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്.


ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്. അജു വർഗീസ്, മഞ്ജു പിള്ള, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, ഹരീഷ് പെങ്ങൻ,ശരത് സഭ,എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നാഷിദ് മുഹമ്മദ് ഫാമിയും വിപിൻ ദാസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു.പാൽതു ജാൻവർ എന്ന സിനിമയ്ക്ക് ശേഷം ബേസിലിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’.

 

 

 

 

 

 

Aiswarya Aishu