തന്നെ ആദ്യമായി പെണ്ണുകാണാൻ വന്ന ആൾ ആണ് ലാലു അലക്സ്

ഒരു കാലത്ത് മലയാള സിനിമയിൽ  തിളങ്ങി നിന്ന് താരമാണ് ജയഭാരതി. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം വേഷമിട്ടത്. നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി വേഷമിട്ടത്. ജയഭാരതിയുടെ തന്നെ സിനിമ ജീവിതത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു രതിനിർവേദം. ചിത്രം വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും ജയഭാരതിയുടെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരുന്നത്. നീണ്ട പതിനൊന്നു വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമല്ല താരം. മോഹൻലാൽ നായകനായി അഭിനയിച്ച ഒന്നാമനിൽ ആയിരുന്നു താരം അവസാനമായി വേഷമിട്ടത്.

jaya bharathy -robery

എന്നാൽ അതിനു ശേഷം മകനൊപ്പം യു കേയ്ക്ക് പോയ താരം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നുമെല്ലാം വിട്ട് നില്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ നീണ്ട പതിനൊന്ന് വർഷങ്ങൾക് ശേഷം ജയഭാരതി വീണ്ടും സിനമക്കാർക്കിടയിൽ ചർച്ച ആയിരിക്കുകയാണ്. ഈ കഴിഞ്ഞ ‘അമ്മ മീറ്റിങ്ങിൽ ജയഭാരതി പങ്കെടുത്തതോടെയാണ് താരം വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. പതിനൊന്ന് വര്ഷങ്ങൾക്ക് ശേഷമാണ് താൻ അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്തിരിക്കുന്നത് എന്നും തന്റെ കുടുംബത്തിലേക്ക് തിരിച്ച് വന്ന ഒരു ഫീൽ ആണ് തനിക്ക് എന്നുമാണ് ജയഭാരതി പറഞ്ഞിരിക്കുന്നത്.

അത് പോലെ തന്നെ തന്റെ ആദ്യ സിനിമയിൽ ഒരു പെണ്ണുകാണൽ രംഗം ഉണ്ടായിരുന്നു. ആ രംഗത്തിൽ തന്നെ പെണ്ണുകാണൻ വരുന്നത് ലാലു അലക്‌സ് ആയിരുന്നു. ലാലു അലക്സിനോട് പുറകിൽ കൂടി ചെന്ന് എന്നെ ഇഷ്ടമില്ലെന്നു ഞാൻ പറയണം. അതിൽ സത്യൻ ആയിരുന്നു നായകനായി അഭിനയിച്ചിരുന്നത് എന്നും ജയഭാരതി അഭിമുഖത്തിൽപറഞ്ഞു . സ്വന്തം തറവാട്ട് വീട്ടിൽ തിരിച്ച് വന്ന ഒരു പ്രതീതി ആണ് തനിക്ക് ഇപ്പോൾ എന്നും അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്തില്ല എങ്കിലും അമ്മയെ കുറിച്ചുള്ള സംസാരം ചെന്നൈയിൽ ഒക്കെ ഉണ്ടെന്നും ജയഭാരതി പറഞ്ഞു.