നടന് ജയസൂര്യയെ പോലെ തന്നെ ആരാധകരേറെയുള്ള താരമാണ് സരിത ജയസൂര്യ. കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് സരിത. സരിത ഡിസൈന്‍ ചെയ്ത ഡ്രസ്സുകള്‍ ട്രെന്റിങിലും ഇടംപിടിയ്ക്കാറുണ്ട്.
ഇന്ന് താരപത്നിയുടെ ജന്മദിനമാണ്. സരിതയ്ക്ക് ജന്മദിനാശംസകള് അറിയിച്ച് ജയസൂര്യ പങ്കുവച്ച പോസ്റ്റും, അതിന് സരിത നല്കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.’എന്റെ പ്ലാന്‍ ഇന്ത്യന്‍ ഹീറോയിന് ജന്മദിനാശംസകള്. നീ എനിക്ക് എല്ലാം മികച്ചതാക്കി”- എന്നായിരുന്നു ജയസൂര്യ കുറിച്ചത്. ‘പ്ലാന്‍ ഇന്ത്യന്‍ ഹീറോയ്ക്ക്’ നന്ദി എന്ന് സരിതയും മറുപടി നല്‍കിയിരുന്നു.
അതേസമയം, മകള്‍ വേദയും അമ്മയ്ക്ക് ഹൃദ്യമായ ജന്മദിനാശംസകള് അറിയിച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് സ്നേഹത്തില്‍ പൊതിഞ്ഞൊരു പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് കുഞ്ഞ് വേദ. ‘ജന്മദിനാശംസകള് അമ്മ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു’,-എന്നാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വേദ കുറിച്ചത്.
സോഷ്യലിടത്തെ താരമാണ് വേദ. നല്ലൊരു ഡാന്‍സറാണ്. നിരവധി ആരാധകരുണ്ട് താരപുത്രിയ്ക്ക്. അമ്മയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് എടുക്കാറുണ്ട് വേദ. ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്. മകന് അദ്വൈതിന് അഭിനയത്തിലും സംവിധാനത്തിലുമാണ് താത്പര്യം.