കടത്തമറ്റത്ത് കത്തനാറാവാൻ ഒരുങ്ങി ജയസൂര്യ

ജയസൂര്യ സായകനാവുന്ന പുതിയ സിനിമയാണ് കടത്തമറ്റത്ത് കത്തനാർ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കടത്തമറ്റത്ത് കത്തനാറിന്റെ ഷൂട്ടിംഗ അടുത്ത മാസം ആരംഭിക്കും.കടത്തമറ്റത്ത് കത്തനാർ വലിയ കാൻവാസിൽ ത്രിമാന ചിത്രമായാണ് ഒരുങ്ങുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് റോജിൻ…

ജയസൂര്യ സായകനാവുന്ന പുതിയ സിനിമയാണ് കടത്തമറ്റത്ത് കത്തനാർ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കടത്തമറ്റത്ത് കത്തനാറിന്റെ ഷൂട്ടിംഗ അടുത്ത മാസം ആരംഭിക്കും.കടത്തമറ്റത്ത് കത്തനാർ വലിയ കാൻവാസിൽ ത്രിമാന ചിത്രമായാണ് ഒരുങ്ങുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് റോജിൻ തോമസാണ്. സിനിമയ്ക്കായി എറണാകുളത്ത് കൂറ്റൻ സെറ്റ് തയ്യാറാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

രാജ്യത്ത് ആദ്യമായി വിർച്വൽ റിയാലിറ്റി പ്രൊഡക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ചലച്ചിത്രമാണ് കടത്തമറ്റത്ത് കത്തനാർ. ഹോളിവുഡ് ചിത്രങ്ങളായ ലയൺകിംഗ്, ജംഗിൾ ബുക്ക് എന്നിവയ്ക്ക് വിർച്വൽ റിയാലിറ്റി പ്രൊഡക്ഷൻ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരുന്നത്. ചിത്രം ഒരു ഫാന്റസി ത്രില്ലർ ഗണത്തിലാണ് ഉൾപ്പെടുക.

വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബ്രഹ്‌മാണ്ഡ സിനിമയ്ക്ക് ശേഷം ഗോകുലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സിനിമയാണ് കടത്തമറ്റത്ത് കത്തനാർ.സാങ്കേതിക മികവിൽ വൻ പുരോഗമനവുമായാണ് സിനിമയെത്തുക. 75 കോടി മുതൽ മുടക്കിലാണ് സിനിമ നിർമിക്കുന്നത്. കടത്തമറ്റത്ത് കത്തനാറിന്റെ ലൊക്കേഷൻ എറണാകുളം, ചെന്നൈ, റോം എന്നിവയാണ്. ആർ. രാമാനന്ദ് ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സംഗീത സംവിധാനം രാഹുൽ സുബ്രഹ്‌മണ്യവും നീൽ ഡി .കുഞ്ഞ ആണ് ഛായാഗ്രഹണവും നിർവഹിക്കുന്നു.