ചുളിവുകൾ മറയ്ക്കാതെ ഗാനരംഗത്ത് ഹൃതിക് റോഷൻ; നടന്റെ സത്യസന്ധതയെ കണ്ടുപഠിക്കണമെന്ന് ആരാധകർ

ബോളിവുഡിൽ പെൺകുട്ടികളുടെ ഹരമായിരുന്നു ഹൃത്വിക് റോഷൻ.    ബോളിവുഡ് താരം ഹൃത്വിക് റോഷനെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത് ഗ്രീക്ക് ഗോഡ് എന്നാണ്. ശരീര  സൗന്ദര്യത്തില്‍ മറ്റ് ഏത്ബോളിവുഡ് താരങ്ങളേക്കാളും ഏറെ മുന്നിലാണ് ഹൃത്വിക് റോഷൻ എന്ന്…

ബോളിവുഡിൽ പെൺകുട്ടികളുടെ ഹരമായിരുന്നു ഹൃത്വിക് റോഷൻ.    ബോളിവുഡ് താരം ഹൃത്വിക് റോഷനെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത് ഗ്രീക്ക് ഗോഡ് എന്നാണ്. ശരീര  സൗന്ദര്യത്തില്‍ മറ്റ് ഏത്ബോളിവുഡ് താരങ്ങളേക്കാളും ഏറെ മുന്നിലാണ് ഹൃത്വിക് റോഷൻ എന്ന് പറയാം.  അത്രത്തോളമാണ്  താരം  തന്റെ ഫിറ്റ്‍നെസിന് പ്രാധാന്യം നല്‍കുന്നത്. പല ബഹുരാഷ്ട്ര ബ്രാന്‍ഡുകളുടെയും അംബാഡിസറാണ് ഹൃത്വിക് റോഷൻ. റോഷന്റെ  ഏറ്റവും പുതിയ ചിത്രമാണ് റിലീസാകാനിരിക്കുന്ന ‘ഫൈറ്റർ’ .    സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ വരാനിക്കുന്ന ചിത്രത്തിലെ  നായകനായ  ഹൃത്വിക് റോഷന്റെ ലുക്കിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലേതായി ഇന്നലെ ഹീര്‍ ആസ്‍മാനി എന്ന ഗാനം  പുറത്തുവിട്ടിരുന്നു.  ഈ ഗാനരംഗത്തിന്റെ വിഡിയോയിൽ  ഹൃത്വിക്കിന്റെ മുഖത്ത് ചുളിവുകളുണ്ടായിരുന്നു. ഹൃത്വിക്കിന്റെ സത്യസന്ധതയെ പ്രശംസിക്കുകയാണ് ആരാധകര്‍. സാങ്കേതികതയുപയോഗിച്ച് മുഖത്ത് ചുളിവുകള്‍ മറക്കാൻ താരങ്ങള്‍ ശ്രമിക്കുമ്പോള്‍ ഹൃത്വിക് റോഷൻ യഥാര്‍ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടാൻ കാണിച്ച ധൈര്യത്തെയാണ്  ആരാധകര്‍ അഭിനന്ദിക്കുന്നത്.

ഹൃതിക് റോഷൻ സിനിമയിലുള്ളത്  മികച്ച ലുക്കിലാണ് എന്നും അഭിപ്രായപ്പെടുന്നു. അതേസമയം ഫൈറ്ററിനു വേണ്ടിയുള്ള  ഹൃത്വിക്കിന്‍റെ   മേക്കോവര്‍ ചിത്രങ്ങളും  സോഷ്യല്‍ മീഡിയയില്‍ തരംഗമായി  തീര്‍ന്നി രുന്നു.   കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗാനത്തിന്റെ സംഗീത സംവിധാനം വിശാലും ശേയ്‍ഖറുമാണ്  നിര്‍വഹിച്ചിരിക്കുന്നത്. കുമാര്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് വിശാല്‍ ദാദ്‍ലാനി, ശേഖര്‍ രവിജ്യാനി, ബി പ്രാക് എന്നിവരാണ്. അനില്‍ കപൂറും ഫൈറ്ററില്‍ ഒരു പ്രധാനപ്പട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല   സഞ്‍ജീദ ഷെയ്‍കും ഫൈറ്ററില്‍ നിര്‍ണായക വേഷത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.ഹൃത്വിക് റോഷൻ നായകനായ വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു ചിത്രമായ ‘വിക്രം വേദ’യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്.


ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്. ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തില്‍ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പി എസ് വിനോദാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ട് ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.  അതേസമയം ഫൈറ്ററിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ വിമര്ശനങ്ങൾക്കിടയാക്കിയിരുന്നു. ഫൈറ്റര്‍ പ്ലെയിനുകളും മാരക ആക്ഷന്‍ രംഗങ്ങളും നിറഞ്ഞ ടീസര്‍  ചര്‍ച്ചയായി മാറി. ടീസറിലെ ദീപികയും ഹൃത്വിക്കും തമ്മിലുള്ള ഇന്‍റിമേറ്റ് രംഗങ്ങള്‍ ആണ്  ചിത്രത്തെ പുതിയ വിവാദങ്ങളിലേക്ക് നയിച്ചത്. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ്  ഹൃത്വിക് റോഷനും സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രത്തെ ദീപിക പദുക്കോണും അവതരിപ്പിക്കുന്നു. ടീസറില്‍ അല്‍പ്പ നേരം വന്നുപോകുന്ന നായികാനായകന്മാരുടെ ഒരു ഇന്റിമേറ്റ് രംഗമുണ്ട്. ഈ രംഗത്തിൽ  ദീപിക മോണോക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതോടെ ചിത്രത്തിനെതിരെയും താരങ്ങള്‍ക്കെതിരെയും ഒരു വിഭാഗം വ്യാപക സൈബര്‍ ആക്രമണമാന് നടത്തിയിരുന്നത് .