ഞങ്ങളുടെ ഇളയ മകൻ പോയി കണ്ണീരോടു ജയറാം ,പർവതി 

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് ജയറാം, പാർവതി യുടെ, ഇപ്പോൾ ഇരുവരും ഒരു ദുഃഖ വാർത്തയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്, ഇവരുടെ വീട്ടിൽ ഇവർക്ക് സന്തോഷം കൊടുക്കാൻ ചക്കിയും, കണ്ണും മാത്രമല്ല ഇവർ ഓമനിച്ചു വളർത്തുന്ന മൃഗങ്ങളും , ഒപ്പം ഒരു പച്ചക്കറി കൃഷി തോട്ടവും ഉണ്ട്, ഇപ്പോൾ പാർവതി തന്റെ പ്രിയ ഓമനയായ നായ് കുട്ടി മരിച്ച വാർത്തയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്.

താരം ഇപ്പോൾ പങ്കുവെച്ച പോസ്റ്റിലെ കുറിപ്പ് ഇങ്ങനെ, 40 ദിവസം പ്രായമുള്ള ഒരു കുഞ്ഞായി നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു, ഉപാധികൾ ഒന്നുമില്ലാതെ എന്നെ ഒരു നല്ല മനുഷ്യനായി മാറ്റി, നിന്റെ വികൃതിയും, കോപവും എനിക്ക് നഷ്ട്ടമാകുന്നു, ദൈവം അനുഗ്രഹിച്ചു നിന്നെ എനിക്ക് ഇളയ മകനായി തന്നു

നിന്റെ അഭാവം ഞാൻ എങ്ങനെ ഇനിയും തരണം ചെയ്യുമെന്ന് , നീ ഇല്ലാതെ എന്റെ വീട് ഇനിയും പഴയതുപോലെ ആകില്ല. ഒരിക്കലും നീ മതിയാകില്ല, നീ നക്ഷത്രങ്ങളിൽ നല്ല രീതിയിൽ തിളങ്ങട്ടെ ,നീ എവിടെയായാലും നിന്റെ വികൃതിയും സന്തോഷവും കളയരുത്, എന്റെ മെസ്സിമാ സമാധനത്തോട് വിശ്രമിക്കൂ, അപ്പ, ‘അമ്മ ,കണ്ണൻ ,ചക്കി എല്ലാവരും നിനക്ക് സ്നേഹചുംബനങ്ങൾ തരട്ടെ ഇതായിരുന്നു പാർവതിയുടെ കണ്ണീരിൽ കുതിർന്ന കുറിപ്പ്