ജോജു ജോര്‍ജ് മികച്ച നടന്‍, ദുര്‍ഗാ കൃഷ്ണ മികച്ച നടി! ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

13ാമത് ജെ.സി ഡാനിയേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോജു ജോര്‍ജ് മികച്ച നടനും ദുര്‍ഗാ കൃഷ്ണ മികച്ച നടിയുമായി. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കാണ് ജോജുവിന് പുരസ്‌കാരം. ദുര്‍ഗ കൃഷ്ണയെ മികച്ച് നടിയാക്കിയത് ഉടല്‍ എന്ന ചിത്രത്തിലെ പ്രകടനമാണ്.

മികച്ച ചിത്രമായി ആവാസ വ്യൂഹം, കൃഷാന്ദ് ആര്‍കെ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ്.

പുരസ്‌കാര പ്രഖ്യാപനത്തില്‍ ആര്‍ ശരത്ത് അദ്ധ്യക്ഷനായി. വിനു എബ്രഹാം, വി.സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

അഹമ്മദ് കബീര്‍ (മധുരം) ആണ് മികച്ച സംവിധായകന്‍. മികച്ച രണ്ടാമത്തെ ചിത്രം ഋ ആണ്. രാജു തോട്ടം (ഹോളി ഫാദര്‍) മികച്ച സ്വഭാവനടനായി. നിഷ സാരംഗ് (പ്രകാശന്‍ പറക്കട്ടെ) മികച്ച സ്വഭാവനടിയായി.

ലാല്‍ കണ്ണന്‍ (തുരുത്ത്)മികച്ച ഛായാഗ്രഹകനായി. ചിദംബരം എസ് പൊതുവാള്‍ (ജാന്‍ എ മന്‍) ആണ് മികച്ച തിരക്കഥാകൃത്ത്. മികച്ച അവലംബിത തിരക്കഥയ്ക്ക് ഡോ. ജോസ് കെ മാനുവല്‍ (ഋ) അര്‍ഹനായി.

Anu B