‘നേര്’ സിനിമയിൽ ആ രംഗം എടുക്കാൻ ഞാൻ ഒരുപാട് ഭയപ്പെട്ടു! ജീത്തു ജോസഫ് 

ഒരു കോർട്ട് റൂ൦ ഡ്രാമയാണ് ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ ‘നേര്’, ചിത്രം തീയറ്ററുകളിൽ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ സാഹചര്യത്തിൽ ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കാൻ താൻ ഒരുപാട് ഭയപ്പെട്ടു…

ഒരു കോർട്ട് റൂ൦ ഡ്രാമയാണ് ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിലെ ‘നേര്’, ചിത്രം തീയറ്ററുകളിൽ ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ സാഹചര്യത്തിൽ ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കാൻ താൻ ഒരുപാട് ഭയപ്പെട്ടു എന്ന് പറയുകയാണ് സിനിമയുടെ സംവിധായകൻ ജീത്തു ജോസഫ്. ചിത്രത്തിൽ സാറ എന്ന കണ്ണ് കാണാത്ത പെൺകുട്ടിയെ ആക്രമിക്കുന്ന സീൻ വളരെ പ്രയാസപ്പെട്ട ആണ് എടുത്തത് ജീത്തു പറയുന്നു.

ആ സീൻ എടുക്കുമ്പോൾ ഒരിക്കലും ഫാമിലിയെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ആകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു, ഇപ്പോൾ പ്രേക്ഷകർ ഫാമിലി ആയാണ് സിനിമ കാണാൻ വരുന്നത്, അതുകൊണ്ടു അവർക്ക് ഒരിക്കലും ഒരു ഇഷ്ട്ടപെടാഴിക ഉണ്ടാകരുത്, പെൺകുട്ടിയെ ആക്രമിക്കുന്ന സീൻ ഒരുപാട് സമയമെടുത്താണ് ചെയ്യ്തിരുന്നത്, പ്രേക്ഷകർക്ക് ഒരിക്കലും അതിൽ പ്രയാസപ്പെടുകയും ചെയ്യരുത് അതിനോടൊപ്പം സിനിമ കമ്മ്യൂണികേറ്റ് ചെയ്യുകയും വേണം.

ആ കഥപാത്രത്തിന്റെ ഡ്രോമോയും, ഇമോഷൻസും പ്രേക്ഷകർക്ക് മനസിലാക്കുകയും വേണം അവർ അത് ഉൾക്കൊള്ളുകയും വേണം അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്, ശരിക്കും ആ സീൻ ഞാൻ ഭയപെട്ടാണ് ചെയ്യ്തത്, ആദ്യമായാണ് ഇങ്ങനൊരു സീൻ ക്രിയേറ്റ് ചെയ്ത്‌ ഷൂട്ട് ചെയ്യുന്നത്, അതുകൊണ്ടു തന്നെ ഈ സീൻ എങ്ങനെ ചെയ്യണം, എവിടെ ഷൂട്ട് ചെയ്യണം, ഇങ്ങനെ മതിയോ , ഇത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമോ അങ്ങനെ പലതരത്തിലുള്ള ഭയവും തന്നെ വേട്ടയാടി, എന്തയാലും സിനിമ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ആണ് തനിക്ക് ആ ഭയം മാറി സന്തോഷമായതും ജീത്തു ജോസഫ് പറയുന്നു