അടുത്ത ത്രില്ലറുമായി സിനിമാപ്രേക്ഷകരെ രസിപ്പിക്കാൻ ജീത്തു ജോസഫ് !!

Follow Us :

ദൃശ്യം 2 എന്ന ചിത്രത്തിന്റെ മഹാ വിജയതിന് ശേഷം പുറത്തിറങ്ങാൻ പോകുന്ന ജിത്തു ജോസഫ് ചിത്രങ്ങളാണ് ട്വൽത്ത് മാൻ, റാം എന്നി ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രത്തിന് തുടക്കം ഇട്ടിരിക്കുകയാണ് സംവിധായകൻ ജിത്തു ജോസഫ്. കൂമൻ എന്ന എന്ന ചിത്രത്തിന്റെ പൂജ നേരുത്തെ കഴിഞ്ഞിരുന്നു. ആസിഫലിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രമായ കൂമന്റെ ചിത്രീകരണം ആരംഭിച്ചു. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 24ന് ആയിരുന്നു പൂജ ചടങ്ങുകൾ. പാലക്കാട് പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയിൽ ആയിരുന്നു പൂജ ചടങ്ങുകൾ.

സംവിധായകൻ ജീത്തു ജോസഫ് ഭദ്രദീപം ആദ്യ തെളിയിച്ചു. ജീത്തു ജോസഫ് ഭദ്രദീപം തെളിയിച്ചതിനു പിന്നാലെ ആൽവിൻ ആന്റണി, കെ ആർ കൃഷ്ണകുമാർ, (തിരക്കഥാകൃത്ത്), സതീഷ് ക്കുറുപ്പ്, ലിൻഡാ ജിത്തു, എയ്ഞ്ചലീന മേരി ആന്റണി, മനു പന്മനാഭൻ, നൗഷാദ് ആലത്തൂർ, കെ എ എം ജലീൽ എന്നിവരും ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമം നിർവഹിച്ചത് ലിൻഡാ ജീത്തു ആയിരുന്നു. ഫസ്റ്റ് ക്ലാപ്പ് എയ്ഞ്ചലീന മേരി ആന്റണി നിർവ്വഹിച്ചു.