കെപിഎസിയുടെ മരണദിവസം വിതുമ്പലുകള്‍ക്കിടയില്‍ സംസാരിക്കാനാവാതിരുന്ന മഞ്ജു പിള്ളയ്ക്ക് ഒടുവില്‍ നടിയെ കുറിച്ച് പറയാനുള്ളത് ഇതാണ്

അന്തരിച്ച മഹാനടി കെപിഎസി ലളിതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകളില്‍ ഒരാളായിരുന്നു നടി മഞ്ജു പിള്ള. മരണ വിവരം അറിഞ്ഞ് പേട്ടയിലെ ഫ്‌ലാറ്റിലേയ്ക്ക് ആദ്യം എത്തിയവരില്‍ മഞ്ജുവും ഉണ്ടായിരുന്നു. ‘അടുത്തുണ്ടായിരുന്നതിനാല്‍ വിവരം അറിഞ്ഞ ഉടന്‍ എത്താനായി. ഇത് നമുക്ക് ഒന്നും ചെയ്യാന്‍ പറ്റുന്ന കാര്യമല്ലല്ലോ? കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല’ എന്നും മഞ്ജു പറഞ്ഞ് വിതുമ്പുകയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ലളിതാമ്മയെ കുറിച്ച് മഞ്ജു പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഈ കുറിപ്പ് പങ്കുവെച്ചത്.

https://www.instagram.com/p/CaYjGfJPc-Z/

‘നമുക്കിടയില്‍ വേര്‍പിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും. എന്നെന്നുമായി എന്റെ ഹൃദയത്തിലും. ലളിതാമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മഞ്ജു പിള്ള ഇങ്ങനെ കുറിച്ചത്. അനുമോള്‍, രഞ്ജിനി ജോസ്, റിമി ടോമി, സരിത ജയസൂര്യ, ശ്വേത മേനോന്‍, രാധിക റസിയ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചായിരുന്നു കെ.പി.എ.സി. ലളിതയുടെ അന്ത്യം. അസുഖം മൂലം ചികില്‍സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 550ലധികം സിനിമകളില്‍ അഭിനയിച്ചു. 1969ല്‍ ഇറങ്ങിയ കെ.എസ്. സേതുമാധവന്റെ ‘കൂട്ടുകുടുംബ’മാണ് ആദ്യചിത്രം. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.