പൂക്കാലം വരവായി സിനിമയിലെ ഗീതു മോളെ അനുകരിച്ച് മുക്തയുടെ മകൾ കണ്മണി !!

സൂപ്പർ അഭിനയവുമായി കണ്മണികുട്ടി എന്ന കിയാരാ എത്തിയിരിക്കുകയാണ്. പൂക്കാലം വരവായി എന്ന സിനിമയിൽ ബേബി ശ്യാമളയും ജയറാമും ചേർന്നഭിനയിച്ച വീകാര നിർഭരമായ രംഗം ആരും മറന്ന് കാണാൻ ഇടയില്ല. ആ രംഗം തകർത്തഭിനയിച്ചിരിക്കുകയാണ് കണ്മണി…

സൂപ്പർ അഭിനയവുമായി കണ്മണികുട്ടി എന്ന കിയാരാ എത്തിയിരിക്കുകയാണ്. പൂക്കാലം വരവായി എന്ന സിനിമയിൽ ബേബി ശ്യാമളയും ജയറാമും ചേർന്നഭിനയിച്ച വീകാര നിർഭരമായ രംഗം ആരും മറന്ന് കാണാൻ ഇടയില്ല. ആ രംഗം തകർത്തഭിനയിച്ചിരിക്കുകയാണ് കണ്മണി കുട്ടി. ഈ ഗീതുമോളെ ഇഷ്ട്ടമായോ എന്ന ചോദ്യവുമായി നടി മുക്തയുടെ മകൾ കണ്മണി എന്ന കിയാര തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. അമ്മയെ പോലെ മനോഹരമായണ് കണ്മയുടെ അഭിനയം എന്നുമാണ് ആരാധകർ പറയുന്നത്. റിമിയുടെ വീഡിയോയിലെ സ്ഥിര സാന്നിധ്യമാണ് ഈ കുട്ടി താരം.

കൺമണി പത്താം വളവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വെച്ചത് മുക്ത ആരാധകരുമായി പങ്ക് വെച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പങ്ക് വെച്ച് കൊണ്ടാണ് മുക്ത സന്തോഷ വാർത്ത പങ്ക് വെച്ചത്. പട്ടണ പ്രവേശനം എന്ന സിനിമയിൽ ശ്രീനിവാസൻ അഭിനയിച്ച വിജയനെ ചുറ്റിക്കുന്ന വേലക്കാരി സിനിമ കണ്ട ആരും തന്നെ മറക്കില്ല. അടുത്തിടെ വിജയനും വേലക്കാരിയും അഭിനയിച്ച വൈറൽ രംഗം അഭിനയിച്ച് കയ്യടി നേടിയിരുന്നു. ‘അമ്മ മുക്തയെ പോലെ തന്നെ കിയാര കുട്ടിയും സിനിമയിലും മറ്റും തിളങ്ങുമെന്ന് ഒരു സംശയവും ഇല്ല.