നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയുമായി ജെറി തിയ്യേറ്ററിലക്ക്!!

അനീഷ് ഉദയ് ചിത്രം ‘ജെറി’ തിയേറ്ററുകളിലേക്ക്. കോട്ടയം നസീര്‍, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജെറി. ഫെബ്രുവരി 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജെ സിനിമാ കമ്പനിയുടെ ബാനറില്‍ ജെയ്സണും ജോയ്സണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടോം ആന്റ് ജെറി പോലെ എലിയ കേന്ദ്രീകരിച്ചുള്ള ചിത്രം തന്നെയാണ് ജെറിയുടെയും കഥ. ഒരു എലിയെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രത്തിന്റെ കഥ. നൈജില്‍ സി മാനുവലാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ചിത്രത്തിന്റെ പ്രൊമോ വീഡിയോ ശ്രദ്ധേയമായിരുന്നു. പൊടിപാറുന്ന നാടന്‍ തല്ലിനായി ഒരുങ്ങി നില്‍ക്കുന്ന നാട്ടുകാരെ പരിചയപ്പെടുത്തിയ ചിത്രത്തിന്റെ ടീസറും വൈറലായിരുന്നു. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കല്‍ കമ്പനിയായ സരിഗമയാണ് ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്.

നിസ്മല്‍ നൗഷാദ് ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ ചിത്രസംയോജനം രോഹിത് വി എസ് വാരിയത്താണ്. അരുണ്‍ വിജയ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗാനരചന നിര്‍വഹിക്കുന്നത് വിനായക് ശശികുമാര്‍, അജിത് പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടറായി വിജിത്തും പ്രൊജക്ട് ഡിസൈന്‍ സണ്ണി ജോസഫും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുജീബ് ഒറ്റപ്പാലവും പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രദീപ് എം വിയുമാണ് നിര്‍വഹിക്കുന്നത്.

രാംദാസ് താനൂര്‍ ആണ് വസ്ത്രാലങ്കാരം. ഷൈന്‍ നെല്ലങ്കര മേക്കപ്പും സൗണ്ട് മിക്‌സിംഗ് സിനോയ് ജോസഫും ആണ്. വി.എഫ്.എക്‌സ് റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസും ലിജു പ്രഭാകര്‍ കളറിസ്റ്റായും പ്രശാന്ത് പി മേനോന്‍ സൗണ്ട് ഡിസൈനും ചെയ്യുന്നു. സ്റ്റില്‍സ് റിഷ്‌ലാല്‍ ഉണ്ണികൃഷ്ണനും ഡിസൈന്‍സ് ജിതേശ്വരന്‍ ഗുണശേഖരനും പിആര്‍&മാര്‍ക്കറ്റിങ് തിങ്ക് സിനിമ എന്നിവരൊക്കെയാണ് മറ്റ് അണിയറയിലുള്ളവര്‍.