സൂപ്പര്‍ താരങ്ങള്‍ കുടുംബസമേതം ഒരു ഫ്രെയിമില്‍!!

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മെഗാതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും. മെഗാതാരങ്ങളുടെ കുടുംബത്തോടൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. സൂപ്പര്‍ താരകുടുംബം ഒന്നിച്ച് ഒരു ഫ്രെയിമിലെത്തിയ സന്തോഷ ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. മകള്‍ ഭാഗ്യയുടെ…

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മെഗാതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും. മെഗാതാരങ്ങളുടെ കുടുംബത്തോടൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. സൂപ്പര്‍ താരകുടുംബം ഒന്നിച്ച് ഒരു ഫ്രെയിമിലെത്തിയ സന്തോഷ ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. മകള്‍ ഭാഗ്യയുടെ വിവാഹ ചടങ്ങുകളില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ഭാഗ്യയുടെ വിവാഹത്തിന് താരങ്ങളെല്ലാം കുടുംബസമേതമാണ് എത്തിയത്.

മോഹന്‍ലാല്‍, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഗോകുല്‍, ഭാവ്‌നി, മാധവ് എന്നിവര്‍ ഒരു ഫ്രെയിമിലെത്തിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളായിരുന്നു. എല്ലാ ചടങ്ങുകളിലും സിനിമാലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എത്തിയിരുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഭാഗ്യയും ശ്രേയസും പുതുജീവിതം ആരംഭിച്ചത്.

വിവാഹ ശേഷം ശ്രേയസിന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രവും ഭാഗ്യ പങ്കുവച്ചിരുന്നു. ഏറെ സന്തോഷവതിയായുള്ള ചിത്രം വൈറലായിരുന്നു. ഏറെ നാളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഭാഗ്യയും ശ്രേയസും.