വിനീതിന്റേയും നിത്യ മേമന്റേയും പ്രണയഗാനം; ‘ജെറി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു

Follow Us :

അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ‘ജെറി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘നീ പിണങ്ങല്ലെ’ എന്ന ഗാനമാണ് പുറത്തിറക്കിയത്. വിനീത് ശ്രീനിവാസനും നിത്യ മാമ്മേനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അരുണ്‍ വിജയ് സംഗീതം പകര്‍ന്ന ഈ ഹൃദയ സ്പര്‍ശിയായ ?ഗാനത്തിന് വിനായക് ശശികുമാറാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. കോട്ടയം നസീര്‍, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ഒരു എലി ഉണ്ടാക്കുന്ന പൊല്ലാപ്പും നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയും പ്രമേയമാവുന്ന ‘ജെറി’ പക്കാ കോമഡി-ഫാമിലി എന്റര്‍ടൈനറാണ്.

നൈജില്‍ സി മാനുവല്‍ തിരക്കഥ രചിച്ച ‘ജെറി’ ജെ സിനിമാ കമ്പനിയുടെ ബാനറില്‍ ജെയ്സണും ജോയ്സണും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കല്‍ കമ്പനിയായ സരിഗമ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയ ചിത്രത്തിന്റെ ട്രെയിലര്‍, ടീസര്‍, പ്രൊമോ സോങ്ങ് ‘കലപില’ എന്നിവ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഛായാഗ്രഹണം: നിസ്മല്‍ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുണ്‍ വിജയ്, ഗാനരചന: വിനായക് ശശികുമാര്‍, അജിത് പെരുമ്പാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിജിത്ത്, പ്രൊജക്ട് ഡിസൈന്‍: സണ്ണി ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷന്‍ ഡിസൈന്‍: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂര്‍, മേക്കപ്പ്: ഷൈന്‍ നെല്ലങ്കര, സൗണ്ട് മിക്‌സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്‌സ്: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍: പ്രശാന്ത് പി മേനോന്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ്: ജിതേശ്വരന്‍ ഗുണശേഖരന്‍, പിആര്‍&മാര്‍ക്കറ്റിംഗ്: തിങ്ക് സിനിമ.