‘ആദ്യത്തെ അരമണിക്കൂറില്‍ തോന്നിയ ഇഷ്ടക്കുറവ്, പടം തീര്‍ന്നപ്പോള്‍ ഉണ്ടായില്ല..’ കുറിപ്പ്

വന്‍ പ്രമോഷനൊന്നും ഇല്ലാതെ എത്തി ഹിറ്റടിച്ചിരിക്കുകയാണ് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒഫീഷ്യല്‍ ബോക്‌സ് ഓഫീസ് വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 28നാണ്…

വന്‍ പ്രമോഷനൊന്നും ഇല്ലാതെ എത്തി ഹിറ്റടിച്ചിരിക്കുകയാണ് മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒഫീഷ്യല്‍ ബോക്‌സ് ഓഫീസ് വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്തത്. വര്‍ക്കിംഗ് ഡേ ആയിരുന്നു ആദ്യദിനം. അത്തരമൊരു ദിവസത്തില്‍ കിട്ടാവുന്ന മികച്ച കളക്ഷനാണ് കേരളത്തില്‍ നിന്നുമാത്രം മമ്മൂട്ടി ചിത്രത്തിന് ലഭിച്ചത്. 2.40 കോടി. ആദ്യദിനം ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനം ആദ്യദിനത്തെക്കാള്‍ മികച്ച കളക്ഷന്‍ നേടി. 2.75 കോടി. അങ്ങനെ ആകെ മൊത്തം 5.15 കോടിയാണ് കേരളത്തില്‍ നിന്നുമാത്രം ചിത്രം നേടിയത്. വേള്‍ഡ് വൈഡ് ആയി നേടിയത് 12.1 കോടിയാണ്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആദ്യത്തെ അരമണിക്കൂറില്‍ തോന്നിയ ഇഷ്ടക്കുറവ്, പടം തീര്‍ന്നപ്പോള്‍ ഉണ്ടായില്ല..എന്നാണ് ജില്‍ ജോയ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കണ്ണൂര്‍ സ്‌ക്വാഡ് കണ്ടു..
സിനിമ തുടങ്ങി ആദ്യ അരമണിക്കൂറില്‍ ഞാന്‍ മൂന്ന് തവണ കോട്ടുവായിട്ടു.
ആ സമയത്ത് ആ സ്‌ക്വാഡ് അന്വേഷിച്ച രണ്ടാമത്തെ കേസില്‍ അവരെടുത്ത നിലപാട്, സിനിമയോട് തന്നെ ഒരു ഇഷ്ടകുറവ് തോന്നിപിച്ചു..
പക്ഷെ പിന്നീട് വളരെ ക്രൂരമായ ഒരു കാര്യം നടക്കുന്നുണ്ട് സിനിമയില്‍..
അതിന്റെ അന്വേഷണം ഈ സ്‌ക്വാഡ് ഏറ്റെടുത്ത് പ്രതികളെ തേടി പോവുന്ന വണ്ടിയില്‍ ഞാനും ഉണ്ടായിരുന്നു.. ??
അവരേ പിടികൂടേണ്ട ആവിശ്യം എന്റേത് കൂടിയാക്കുന്നതില്‍ സിനിമ വിജയിച്ചു..
ചുരുക്കി പറഞ്ഞാല്‍ ആദ്യത്തെ അരമണികൂറില്‍ തോന്നിയ ഇഷ്ടക്കുറവ്, പടം തീര്‍ന്നപ്പോള്‍ ഉണ്ടായില്ല..
ഒരു നല്ല പടം കണ്ട ഫീലോടെ തിയേറ്റര്‍ വിട്ടു..

ഗ്രേറ്റ്ഫാദര്‍, വെള്ളം, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. റോബി വര്‍ഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമെന്ന പ്രത്യേകതയും കണ്ണൂര്‍ സ്‌ക്വാഡിനുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.