‘കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള രംഗങ്ങളില്‍ പിശുക്ക് കാണിക്കാന്‍ തയ്യാറല്ലെന്ന് ഇവര്‍ തെളിയിച്ചു’

ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര ജൂണ്‍ 23 മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ സംവിധാനം…

ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര ജൂണ്‍ 23 മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. 2011 ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും, അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവുമാണ് സീരിസിന്റെ കഥ. നിരവധി പേരാണ് ക്രൈം ഫയല്‍സിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതില്‍ പ്രധാന വേഷത്തിലെത്തിയ ദേവകി രാജേന്ദ്രനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള രംഗങ്ങളില്‍ പിശുക്ക്ക് കാണിക്കാന്‍ തയ്യാറല്ല എന്ന് കേരള ക്രൈം ഫയല്‍സിലൂടെ ഇവര്‍ തെളിയിച്ചുവെന്നാണ് ജില്‍ ജോയ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കേരള ക്രൈം ഫയല്‍സ് കണ്ടിട്ട് ഇവരെ പറ്റി രണ്ട് വാക്ക് പറയാതെ ഇരിക്കുന്നത്, 2011 ലോകകപ്പില്‍ ഗൗതം ഗംഭീറിന്റെ പ്രകടനത്തെ വിസ്മരിക്കുന്നത് പോലെയാണ്..
ദേവകി രാജേന്ദ്രന്‍ ??.
തൊട്ട് മുന്‍പ് ഇറങ്ങിയ പുരുഷ പ്രേതം സിനിമയിലും ഈ സീരീസിലും ഇവരുടെ കഥാപാത്രത്തിന്റെ ബേസിക് സ്വഭാവം ഒന്ന് തന്നെയാണെങ്കിലും പ്രകടനം കൊണ്ട് ഡിഫറെന്റ്‌സ് കൊണ്ട് വന്നതായി തോന്നി..
കെമിസ്ട്രി എന്ന ചിത്രത്തില്‍ അഭിനയിച്ചു അരങ്ങേറ്റം നടത്തിയ ഇവര്‍ക്ക് പക്ഷെ രണ്ടാം വരവിലാണ് നല്ല വേഷങ്ങള്‍ കിട്ടി തുടങ്ങിയത്..
അതൊക്കെ, ഇതുവരെ നന്നായി തന്നെ ചെയ്തിട്ടും ഉണ്ട്..
ഇനിയും ഇതേ ടൈപ് കഥാപാത്രങ്ങള്‍ ചെയുന്നത് ആവര്‍ത്തന വിരസത ഉണ്ടാക്കിയേക്കാം..
മാലിക്, സൗദി വെള്ളക്ക,ഒറ്റമുറി വെളിച്ചം തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള രംഗങ്ങളില്‍ പിശുക്ക്ക് കാണിക്കാന്‍ തയ്യാറല്ല എന്ന് കേരള ക്രൈം ഫയല്‍സിലൂടെ ഇവര്‍ തെളിയിച്ചു.