Film News

‘അപ്രതീക്ഷിതമായ വഴികളിലൂടെ ത്രില്‍ അടിപ്പിച്ചു പോകുന്ന സിനിമകള്‍ താല്‍പര്യം ഉള്ളവര്‍ക്ക് കണ്ട് നോക്കാം’

ഭാവന നായികയായെത്തുന്ന കന്നഡ ചിത്രമായ കേസ് ഓഫ് കൊണ്ടാന ഒടിടിയിലെത്തി. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായാണ് ഭാവന വേഷമിടുന്നത്. വിജയ് രാഘവേന്ദ്രയാണ് നായകന്‍. ദേവി പ്രസാദ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഖുഷി രവി, രംഗയാന രഘു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
അപ്രതീക്ഷിതമായ വഴികളിലൂടെ ത്രില്‍ അടിപ്പിച്ചു പോകുന്ന സിനിമകള്‍ താല്‍പര്യം ഉള്ളവര്‍ക്ക് കണ്ട് നോക്കാമെന്നാണ് ജിന്‍സ് ജോസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പ്രമാദമായ ഒരു സീരിയല്‍ കില്ലിംഗ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആണ് പടം തുടങ്ങുന്നത്. സാധാരണ കണ്ട് വരുന്ന പാറ്റേണ്‍ വിട്ട്, അന്‍പ്രേഡിക്റ്റബിള്‍ സീനുകള്‍ ആണ് പിന്നീട് കാണുന്നത്. നല്ല ഒരു ത്രില്ലിംഗ് അനുഭവം.
ആകെ ബോറായി തോന്നിയത്, ആദ്യ സംഘട്ടന രംഗങ്ങള്‍ എഡിറ്റ് ചെയ്തപ്പോള്‍ ഉള്ള ചെറിയ മിസ്റ്റേയ്ക്കുകളും (ഷോട്ടുകള്‍ തമ്മില്‍ ഒരു ഒഴുക്ക് ഫീല്‍ ചെയ്യാതെ, ഇടയ്ക്ക് മുറിഞ്ഞ് വീണ്ടും അവിടം മുതല്‍ കൂടിച്ചേരുന്ന ഫീല്‍), പിന്നെ മലയാളത്തില്‍ നിന്നും ഫീല്‍ഡ് ഔട്ട് ആയ നടിയുടെ, തോക്കൊക്കെ കയ്യില്‍ പിടിച്ചിട്ടും പോലീസ് ബോഡി ലാംഗ്വേജ് ഒട്ടും ഫീല്‍ ചെയ്യാത്ത നടത്തവും, പടത്തിന്റെ അവസാന ആക്ഷന്‍ സീന് ഒടുവില്‍ സംഭവിക്കുന്നത് പ്രേഡിക്ടബില്‍ ആയിരുന്നു എന്നതും മാത്രമാണ്.
കന്നടയില്‍ ഇറങ്ങിയ പടം, മലയാളം ഡബ്ബിംഗ് ലഭ്യമാണ്. ഏത് ott പ്ലാറ്റ്‌ഫോമില്‍ ആണ് കാണാന്‍ പറ്റുക എന്ന് മാത്രം പറഞ്ഞു തരില്ല. അപ്രതീക്ഷിതമായ വഴികളിലൂടെ ത്രില്‍ അടിപ്പിച്ചു പോകുന്ന സിനിമകള്‍ താല്‍പര്യം ഉള്ളവര്‍ക്ക് തപ്പിപ്പിടിച്ചു കണ്ട് നോക്കാം.

Ajay Soni