വമ്പന്മാരെ മലര്‍ത്തിയടിച്ച് ഈ ഓണം ആര്‍ഡിഎക്‌സ് എടുക്കുന്നു!!

യുവതാരങ്ങളായ നീരജ് മാധവും ആന്റണി വാര്‍ഗീസും ഷെയ്ന്‍ നിഗമും പ്രധാന കഥാപാത്രങ്ങളായ ആര്‍ഡിഎക്‌സ് ഇന്ന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ ഷോ മുതല്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മുന്‍വിധികളെ മാറ്റിമറിച്ചു കൊണ്ടുള്ള പ്രകടനമാണ് ആര്‍ഡിഎക്‌സ് കാഴ്ച വയ്ക്കുന്നത്.

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ് ആക്ഷന്‍ ഫാമിലി ഡ്രാമ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിനെ കുറിച്ച് ജിതിന്‍ ജോസഫ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ഈ ഓണം ആര്‍ഡിഎക്‌സ് എടുക്കുകയാണെന്നാണ് ജിതിന്‍ പങ്കുവയ്ക്കുന്നത്. കോടികളെക്കാള്‍…. ഹൈപ്പ് നേക്കാള്‍… സ്റ്റാര്‍ഡത്തേക്കാള്‍ സിനിമയെ പിടിച്ച് നിര്‍ത്തുന്ന ഒരു factor ഉണ്ട്… CONTENT. എത്ര വലിയ സ്റ്റാര്‍ ന്റെ പടം ആണെങ്കിലും content മോശം അയാള്‍ 2-3 ദിവസങ്ങളില്‍ സിനിമ വീഴും

ഓണചിത്രങ്ങളില്‍ ഇവിടെയാണ് RDX different ആവുന്നത്. കൂടെയിറങ്ങിയ സിനിമകളെക്കാള്‍ വളരെ മുന്നില്‍. മൂന്നു ചെറുപ്പക്കാരുമായി, Daveed Goliath കഥ പോലെ വമ്പന്മാരെ മലര്‍ത്തിയടിച്ച് ഈ ഓണം RDX എടുക്കുന്നു. കൂടെ Jailer ഉം ഉണ്ടാകും, എന്നാണ് ജിതിന്‍ കുറിച്ചത്.