Film News

സന്തോഷ വാർത്ത അറിയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തി! ‘പ്രവചനം സത്യമായി, ആണ്‍ കുഞ്ഞ് തന്നെ’, സന്തോഷത്തിൽ ജിസ്മി

തനിക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടി ജിസ്മി ജിസ്. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ ആരാധർക്ക് പ്രിയങ്കരിയായ നടിയാണ് ജിസ്മി ജിസ്. സീരിയലുകളിൽ നായികമാർക്കൊപ്പം തന്നെ തിളങ്ങി നിൽക്കുന്നവരാണ് വില്ലത്തിമാരും. ഹിറ്റ് പരമ്പരകളായ മഞ്ഞിൽ വിരിഞ്ഞ പൂവ്, കാർത്തിക ദീപം, എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്മി നല്ല ഒന്നാംതരം വില്ലത്തിയായിരുന്നു.

ഗര്‍ഭിണിയായ ശേഷവും സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കുമായിരുന്നു. ജിസ്മിയുടെ വയറ് കണ്ട്, ആണ്‍ കുഞ്ഞ് തന്നെയായിരിക്കും എന്ന് പലരും പ്രവചിച്ചു. പ്രവചനം സത്യമായി, ആണ്‍ കുഞ്ഞ് തന്നെയാണ് എന്നാണ് ജിസ്മി അറിയിച്ചിട്ടുള്ളത്. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ തന്റെ വിശേഷങ്ങളെല്ലാം ജിസ്മി പങ്കുവയ്ക്കാറുണ്ടായിരുന്നു.

കുഞ്ഞ് ജനിച്ച സന്തോഷ വാര്‍ത്ത പുറത്ത് വിടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഓപ്പറേഷന്‍ തിയേറ്ററിന് മുന്നില്‍ നിന്ന് ജിസ്മി തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. ‘കുറച്ച് മണിക്കൂറുകള്‍, കുറച്ച് മിനിട്ടുകള്‍, കുറച്ച് സെക്കന്റുകള്‍ കൂടെ കഴിഞ്ഞാല്‍ എത്തും’ എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. അത് വന്‍ വൈറലാവുകയും ചെയ്തു. മിഥുൻ രാജാണ് ജിസ്മിയുടെ ഭർത്താവ്.

Ajay Soni