Categories: Film News

ഹോട്ട്സ്റ്റാറിൽ മാത്രമല്ല പ്രേമലു എത്തുക! പാൻ ഇന്ത്യൻ താരത്തിന്റെ സ്വന്തം ഡിജിറ്റൽ പ്ലാറ്റ്ഫോമിലും സിനിമ കാണാം, വിവരങ്ങൾ

പ്രേക്ഷകർ കാത്തിരുന്ന പോലെ വമ്പൻ വിജയം നേടിയ പ്രേമലു ഒടിടിയിലേക്ക് എത്തുകയാണ്. ബോക്സ് ഓഫീസിൽ 100 കോടിയും കടന്ന് കുതിച്ച ന്യൂജെൻ റോം കോം ചിത്രം സ്റ്റാർ നെറ്റ്‍വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഏപ്രിൽ 12ന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഹോട്ട്സ്റ്റാറിന് പുറമെ മറ്റൊരു പ്ലാറ്റ്ഫോമും പ്രേമലുവിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്.

നടൻ അല്ലു അർജുന്റെ ഉടമസ്ഥതയിലുള്ള ആഹാ എന്ന് തെലുങ്ക് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം ഏപ്രിൽ 12ന് സംപ്രേഷണം ചെയ്ത് തുടങ്ങും. പ്രേമലുവിന്റെ തെലുങ്ക് പതിപ്പാണ് ആഹായിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളുടെ സംപ്രേഷണം ഡിസ്ന് പ്ലസ് ഹോട്ട്സ്റ്റാറിൽ തന്നെയാണ്. പ്രേമലുവിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിട്ടുള്ളതും സ്റ്റാർ ഗ്രൂപ്പാണ്.

നസ്ലൻ, മമിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റർടൈനർ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിട്ടുള്ളത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ : ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആർഒ: ആതിര ദിൽജിത്ത്.

Ajay Soni