കമല്‍ ഹാസന്റെ വമ്പന്‍ തിരിച്ച് വരവായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ, നരേയ്ന് തുടങ്ങി വമ്പന്‍താരനിരയില്‍ ഒരുങ്ങിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികച്ച പ്രകടനം കാഴ്ച വച്ചു.
സിനിമയുടെ മറ്റൊരു പ്രധാന ആകര്‍ഷണം അതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും തന്നെയാണ്. അനിരുദ്ധ് സംഗീതം നല്കിയ പാട്ടുകള്‍ തിയേറ്ററില്‍ വളരെ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. കമല്‍ ഹാസന്റെ ഇന്‍ട്രൊഡക്ഷന്‍ പാട്ടായ പത്തല പത്തല ആണ് ഏറ്റവും അധികം ട്രെന്‍ഡിങ് ആയത്. അതിലെ കമല്‍ ഹാസന്റെ സ്റ്റെപ്പ് ഹിറ്റ് ആയിക്കഴിഞ്ഞിട്ടുണ്ട്.
റീല്‍സുകളിലും സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയി നില്ക്കുന്ന ഈ പാട്ടിന് ചുവട് വച്ചിരിക്കുകയാണ് നടന് ജോജുവിന്റെ മകള്‍. ജോജുവും ഇടയില്‍ മകള്‍ക്കൊപ്പം ചുവടുവെക്കുന്നുണ്ട്. മക്കളുടെ ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മകളുടെ ഡാന്‍സ് നന്നായിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.