‘പിറന്നാളാശംസകള്‍ അപ്പൂ’; പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൂരജ് സണ്‍: വീഡിയോ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു സൂരജ് സണ്‍. ‘പാടാത്ത പൈങ്കിളി’യിലൂടെയാണ് സൂരജ് പ്രേക്ഷകപ്രീതി നേടിയത്. മിനിസ്‌ക്രീനീല്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുത്ത താരം ബിഗ് സ്‌ക്രീനിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു. ആരോഗ്യപരമായ ചിലകാരണങ്ങളാലാണ് ഇടവേളയെടുക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം സൂരജ് സണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിന് പിറന്നാളാശംകളുമായി എത്തിയിരിക്കുകയാണ് സൂരജ്.

‘ഹൃദയം കൊണ്ട് സംസാരിച്ചു ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച പച്ചയായ മനുഷ്യന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്ന കുറിപ്പോടെയാണ് പ്രണവ് മോഹന്‍ലാലിന് പിറന്നാളാശംസകളുമായി സൂരജെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രണവിന് സൂരജ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ‘ഹൃദയം’ എന്ന ചിത്രത്തില്‍ സൂരജ് ചെറിയ വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഹൃദയം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രങ്ങള്‍ വീഡിയോയാക്കി പങ്കുവെച്ചു കൊണ്ടായിരുന്നു സൂരജിന്റെ പിറന്നാള്‍ ആശംസകള്‍. പിറന്നാള്‍ ആശംസകള്‍ അപ്പൂ… എന്ന ആശംസയും വീഡിയോയുടെ അവസാനം ഉണ്ട്. കൂടാതെ സൂരജ് തന്റെ യൂട്യൂബ് ചാനലിലൂടെയും ആശംസകള്‍ പങ്കുവച്ചിട്ടുണ്ട്. പങ്കുവച്ച ആശംസകള്‍ക്ക് താഴെ നിരവധി പേരാണ് പ്രണവിന് പിറന്നാള്‍ ആശംസകളുമായെത്തിയിരിക്കുന്നത്.

 

 

 

Aswathy