അച്ഛൻ കഥാപാത്രങ്ങളിൽ ശ്രദ്ധയമായി നടൻ ജോജു ജോർജ് !!

ജോജുചേട്ടന്റെ ലുക്ക്‌, അതായത് താടിയും നരയും ആ വണ്ണവുമൊക്കെ അച്ഛൻ റോളുകൾക്ക് വളരെ സ്യുട്ടായി മാറികൊണ്ടിരിക്കുകയാണ്.ഈ ഒരു മാറ്റം ആദ്യമായി വന്നത് ജോസെഫിലാണെന്ന് തോന്നുന്നു. ജോസഫിലും ജൂണിലും മാലിക്കിലുമൊക്കെ യുവനടിമാരുടെ പിതാവിന്റെ വേഷം അദ്ദേഹം നന്നായി ചെയ്തു. ഇപ്പോഴിതാ തന്നെക്കാൾ എത്രയോ സീനിയർ ആയ നദിയായുടെ ജോഡിയായി ജോജു നല്ലൊരു പെർഫോമൻസ് കാഴ്ചവെച്ചിരിക്കുകയാണ്.തമിഴ് അന്തോളജി വിഭാഗത്തിൽ പെടുന്ന പുത്തൻ പുതു കാലൈ വിടിയാതാ എന്ന സീരിസിലെ മൗനമേ പാർവയായ് എന്ന സെഗ്മെന്റിലാണ് ഇരുവരും ഭാര്യഭർത്താവായി അഭിനയിച്ചത്.

അര മണിക്കൂർ മാത്രമേ ഉള്ളൂ എങ്കിലും ഇരുവരുടെയും കെമിസ്ട്രി അടിപൊളിയായി വർക്ക്‌ ആയിട്ടുണ്ട്.മൊത്തം അഞ്ചു സെഗ്മെന്റുകളായാണ് ഇത് വന്നിട്ടുള്ളത്.രണ്ടാം കോവിഡിലെ ലോക്ക്ഡൌൺ തന്നെയാണ് പ്ലോട്ട്.പ്രണയം, വിരഹം, തനിമ, ഫ്രണ്ട്ഷിപ്, ഫാമിലി എല്ലാം കോർത്തിണക്കിയാണ് ഓരോ കഥയും ഒരുക്കിയിട്ടുള്ളത്. ഇതിൽ ഓരോന്നിലും മലയാളി നടീനടൻമാരുടെ സാന്നിധ്യമുണ്ട്. അഞ്ചിൽ ഏറ്റവും നന്നായി തോന്നിയത് ജോജു -നദിയ ടീമിന്റെ എപ്പിസോഡാണ്.ആമസോണിൽ ഈ സീരീസ് വന്നിട്ടുണ്ട്.