അനുശ്രീക്ക് ഭര്‍ത്താവായി ജൂഡ് ആന്റണി..!! താരയ്ക്കായി കാത്തിരിപ്പ്..!!

ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ലാല്‍ജോസ് എന്ന പ്രിയ സംവിധായകനാണ് അനുശ്രീ എന്ന നടിയെ മലയാളി സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്. ഡയമണ്ട് നെക്ലെസ്…

ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. ലാല്‍ജോസ് എന്ന പ്രിയ സംവിധായകനാണ് അനുശ്രീ എന്ന നടിയെ മലയാളി സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്. ഡയമണ്ട് നെക്ലെസ് എന്ന ചിത്രത്തിലൂടെയായിരുന്നു അനുശ്രീയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയായ താരയുടെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

ചിത്രത്തില്‍ നടി അനുശ്രീയുടെ ഭര്‍ത്താവായി സംവിധായകനും നടനുമായ ജൂഡ് ആന്റണി എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ചെന്നൈ നഗരത്തില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന ‘സിതാര’യിലൂടെയും ‘ശിവ’യിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ‘സിതാര’യായി അനുശ്രീ വേഷമിടുമ്പോള്‍ ‘ശിവ’യായി സനല്‍ അമന്‍ എത്തുന്നു.

ദെസ്വിന്‍ പ്രേം രചനയും സംവിധാനം ചെയ്യുന്ന ചിത്രം അന്റോണിയോ മോഷന്‍ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സ്, എന്നിവയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്.

ഇതിനോടകം തന്നെ ചിത്രീകരണം കഴിഞ്ഞ സിനിമയുടെ റിലീസ് വിവരങ്ങളാണ് ഇനി പുറത്ത് വരാനുള്ളത്. ഈ സിനിമ ഒരു ഒടിടി റിലീസ് ആയിരിക്കുമെന്നാണ് സൂചന. താര എത്രയും പെട്ടെന്ന് തന്നെ തങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.