ലച്ചുവും റോവിനും വിവാഹത്തിന് മുന്നേ വേർപിരിഞ്ഞു !! പിരിയുവാനുള്ള കാരണം …..!!

ഉപ്പും മുളകുമെന്ന പരമ്ബര കണ്ടവരാരും ജൂഹി റുസ്തഗിയെ മറന്നുകാണാനിടയില്ല. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാന്‍ അവസരമെത്തിയത്. സന്തോഷത്തോടെ ജൂഹി ആ വേഷം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ…

juhi-rovin

ഉപ്പും മുളകുമെന്ന പരമ്ബര കണ്ടവരാരും ജൂഹി റുസ്തഗിയെ മറന്നുകാണാനിടയില്ല. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാന്‍ അവസരമെത്തിയത്. സന്തോഷത്തോടെ ജൂഹി ആ വേഷം സ്വീകരിക്കുകയായിരുന്നു.

ഇപ്പോള്‍ ഈ പ്രണയിത്തില്‍ സംഭവിച്ച മാറ്റമാണ് ആരാധകരില്‍ സംശയമുണ്ടാക്കുന്നത്. എപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്ന ഇരുവരും ഇപ്പോള്‍ ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നില്ലെന്ന് മാത്രമല്ല പരസ്പരം ഫോളോ പോലും ചെയ്യുന്നില്ലെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരും തമ്മില്‍ പിരിഞ്ഞോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

rovin with juhi

സോഷ്യല്‍ മീഡിയയില്‍ പരസ്പരം ലൈക്കുകള്‍ വാരി വിതറുകയും,പരസ്പരമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കുകയും ചെയ്ത റോവിനും ജൂഹിയ്ക്കും ഇപ്പോള്‍ എന്ത് സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മാത്രമല്ല നിങ്ങള്‍ തമ്മില്‍ ബ്രെയ്ക്കപ് ആയോ, എന്ത് കൊണ്ടാണ് ഇപ്പോള്‍, പരസ്പരമുള്ള ചിത്രങ്ങള്‍ പങ്ക് വയ്ക്കാത്തത് എന്നും, ആകെ ശോകമയം ആണല്ലോ എന്നുമുള്ള സംശയങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നതും.

ശക്തമായ പിന്തുണയായിരുന്നു ഉപ്പും മുളകിനും ലഭിച്ചത്. ആയിരം എപ്പിസോഡിലേക്ക് എത്തിയതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹവും നടത്തിയത്. വിവാഹത്തിന് പിന്നാലെയായി പരമ്ബരയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം.പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.

juhi with rovin

താന്‍ അഭിനയിക്കുന്നതില്‍ അച്ഛന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ല. വിവാഹം കാണിച്ചതും ഇഷ്ടമായിട്ടില്ലെന്നും ജൂഹി പറഞ്ഞിരുന്നു. ഇതിനിടയില്‍ താനും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്നും താരം പറഞ്ഞിരുന്നു. ഉപ്പും മുളകും സംവിധായകന്റെ സിനിമയുടെ പൂജയ്ക്ക് ഇരുവരും ഒരുമിച്ചായിരുന്നു എത്തിയത്. മുന്‍പ് പരസ്പരം ലൈക്കടിച്ച പല പോസ്റ്റുകളിലും ഇപ്പോള്‍ അവരുടെ ലൈക്കുകള്‍ കാണാത്തതും ആരാധകരില്‍ സംശയം ഉണ്ടാക്കുകയാണ്.

മാത്രമല്ല പരസ്പരം ഇരുവരും ഫോളോവേഴ്സ് അല്ല എന്ന് പ്രൊഫൈലുകളില്‍ നിന്നും വ്യക്തവുമാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടി കാണിക്കുന്നുണ്ട്.ഇരുവരുടെയും പ്രൊഫൈലുകള്‍ നോക്കികൊണ്ടാണ് ആരാധകര്‍ സംശയം പങ്ക് വയ്ക്കുന്നത്. എന്നാല്‍ അധികം വൈകാതെ ഇരുവരും ഒരുമിച്ചൊരു ചിത്രം ഇടുമെന്നും ഇരുവരും തമ്മില്‍ പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമെന്നുമുള്ള പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോള്‍ ലച്ചു ആരാധകര്‍.