‘വിജയിയെ സ്ക്രീനിൽ കണ്ടാൽ മതി’; മകനെക്കുറിച്ച് വാചാലനായി ചന്ദ്രശേഖർ

വിജയിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ചന്ദ്രശേഖർ പറയുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് വിജയ്ക്ക് ഉള്ളതെന്നും ഒരിക്കലും താരത്തിന്റെ സിനിമ പരാജയപ്പെടില്ലെന്നും ചന്ദ്രശേഖർ പറയുന്നു. വിജയ് ചിത്രം ആണെങ്കിൽ അത് പരാജയപ്പെട്ടാലും ഉറപ്പായും വിതരണക്കാർക്കും നിർമാതാവിനും പണം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സ് തമിഴിനോട് ആയിരുന്നു ചന്ദ്രശേഖറിന്റെ പ്രതികരണം. സാധാരണ അഭിനേതാവ് ആയിരുന്ന വിജയിയെ ഇളയദളപതി വിജയ് ആക്കിയത് സിനിമാസ്വാദകരും ആരാധകരും ആണ്. വലിയൊരു വരപ്രസാദത്തെ ആണ് വിജയ്ക്ക് സിനിമ നൽകിയത്. വിജയ് നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതുവരെ അവനെ കൊണ്ടെത്തിച്ചിരിക്കുന്നത്. അത് ഇനിയും അവൻ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യണമെന്നാണ് എന്‍റെ ആ​ഗ്രഹം. ഫാൻസിന് ജീവനാണ് വിജയിയെ. എല്ലാ അഭിനേതാക്കൾക്കും ലഭിക്കുന്ന ഭാഗ്യമല്ലത്. “നാങ്ക എങ്ക ദളപതിയെ സ്ക്രീനിലെ പാത്തിട്ടോം. വർഷത്തിൽ ഒരു തടവ പാക്കറേൻ. പടത്ത പട്രി എതുവും കവലയ് ഇല്ലൈ. അവരെ സ്ക്രീനിലെ പാത്താ പോതും”, എന്ന് നിരവധി പേർ എന്നോട് പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ലക്ഷക്കണക്കിന് ആരാധകർ അവനുണ്ട്. അവർ വെറും ആരാധകർ മാത്രമല്ല. പൊതു സമൂഹത്തിലുള്ളവരും ഉണ്ട്. അതുകൊണ്ട് തന്നെ വിജയിയുടെ ഒരു പടവും പരാജയം നേരിടില്ല. അതവ ഒരു സിനിമ ചെറുതായൊന്ന് പരാജയപ്പെട്ടാൽ, അവന്റെ വിജയത്തെ അത് ബാധിക്കില്ല. ഞാൻ കൊണ്ടുവന്ന നടനാണ് അവൻ. അവന്റെ സിനിമ ചെറുതായൊന്ന് പരാജയപ്പെട്ടാൽ എനിക്ക് വിഷമം വരും. വിജയിച്ചാൽ സന്തോഷവും. വിജയ് ചിത്രം ആണെങ്കിൽ ഉറപ്പായും വിതരണക്കാർക്കും നിർമാതാവിനും പണം കിട്ടും.

ഇത് ഉറപ്പായൊരു കാര്യമാണ്. സക്സസ് പിക്ചർ ആണത്. “, എന്നാണ് ചന്ദ്രശേഖർ പറഞ്ഞത്. ഒരു തലൈവൻ വേണമെന്ന് ആരാധകർ വിചാരിക്കുക ആണെങ്കിൽ ചിലപ്പോൾ വിജയ് രാഷ്ട്രീയത്തിൽ വന്നേക്കാമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു, അതേസമയം വിജയുമായി ബന്ധപ്പെട്ടുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. നടന്റെ വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഇപ്പോൾ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി., പി.എം.കെ. തുടങ്ങിയ പാർട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി മത്സരിക്കുന്നുവെന്ന പോസ്റ്ററുകൾ മധുരയിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.എന്നാൽ വിജയ് മക്കൾ ഇയക്കം ചുമതലക്കാർ എന്ന് അവകാശപ്പെടുന്ന ചിലരുടെ പേരിലായിരുന്നു പോസ്റ്ററുകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇവർ ആരും തന്നെ സഘടനയുടെ ഭാഗമല്ലെന്നാണ് ആനന്ദ് പറയുന്നത്. ഇനിയും ഇത്തരത്തിലുള്ള വ്യാജ വാർത്തകളോ പോസ്റ്ററുകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും ആനന്ദ് വ്യക്തമാക്കി.