ഭർത്താവുമായി പിരിഞ്ഞത് കൊണ്ടും ഒറ്റ മകൾ ആയത് കൊണ്ടും അമ്മയ്ക്ക് എന്നോട് വലിയ സ്നേഹമായിരുന്നു

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കനക. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു.…

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കനക. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ടുചിത്രങ്ങൾ മതി കനക എന്ന നടിയെ മലയാളികൾ ഓർക്കാൻ. ചരുങ്ങിയ സമയം കൊണ്ട് തന്നെ കനക മലയാളികളുടെ ഇടയിൽ ഇടം നേടിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം കനക അഭിനയ ജീവിതത്തിന് വിടപറയുകയായിരുന്നു. പിന്നീട് അങ്ങോട്ട് താരത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതിനിടയിൽ താരത്തിന് ക്യാൻസർ പിടിപെട്ടെന്നും താരം മരണപ്പെട്ടെന്നും തരത്തിലെ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തയെ തള്ളിക്കൊണ്ട് കനക രംഗത്ത് വന്നിരുന്നു. തികച്ചും വ്യാജമായ വാർത്തകൾ ആണ് അതെന്ന് ആണ് കനക തന്നെ പ്രതികരിച്ചത്.

എന്നാൽ അതിനു ശേഷം മീഡിയയ്ക്ക് മുന്നിൽ വരാതെ സ്വകാര്യ ജീവിതം നയിക്കുകയാണ് കനക. എന്നാൽ ഇപ്പോൾ താരം തന്റെ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ‘അമ്മ തന്നെ സ്നേഹിച്ചത് പോലെ ലോകത്ത് ഒരമ്മയും ഒരു മക്കളെയും സ്നേഹിച്ച് കാണില്ല എന്നാണു കനക പറയുന്നത്. തന്റെ അമ്മയ്ക്ക് താൻ ആയിരുന്നു ലോകം, ഞാൻ എന്ന് വെച്ചാൽ അമ്മയ്‌ക്ക് ജീവനായിരുന്നു. ഇരട്ടക്കുട്ടികളിൽ ഒരാൾ ആയിരുന്നു ഞാൻ. മറ്റേ കുട്ടി മരിച്ച് പോയിരുന്നു. മാത്രമല്ല, അമ്മ അച്ഛനിൽ നിന്ന് വിവാഹ മോചനം കൂടി നേടിയതോടെ അമ്മയ്ക്ക് ഞാൻ ആയിരുന്നു എല്ലാം.

എനിക്ക് മുപ്പത് വയസ്സുള്ളപ്പോൾ ആണ് ‘അമ്മ മരിക്കുന്നത്. ആ പ്രായത്തിലും എനിക്ക് ‘അമ്മ ഭക്ഷണം വാരി തരുമായിരുന്നു. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ ആയിരുന്നു അമ്മ എന്നെ നോക്കിയത്. അച്ഛൻ എന്നെ സ്കൂളിൽ നിന്ന് വിളിച്ച് കൊണ്ട് പോകുമെന്ന് പേടിച്ച് ‘അമ്മ എന്നെ ആറാം ക്ലാസ് വരയെ പഠിക്കാൻ വിട്ടിരുന്നുള്ളൂ. ബാക്കി ഒക്കെ ഞാൻ വീട്ടിൽ ഇരുന്നാണ് പഠിച്ചത്. ഞാൻ എവിടേ പോയാലും അമ്മയും നിഴൽ പോലെ എന്റെ കൂടെ തന്നെ കാണുമായിരുന്നു. ലോകത്ത് ഒരു അമ്മയും മക്കളെ ഇത് പോലെ നോക്കി കാണില്ല. എനിക്കും അമ്മയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു. അമ്മയുടെ മരണം എനിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു എനിക്ക് അപ്പോൾ.