‘MOM തിരിച്ചിട്ടാൽ WOW ‘; അപ്സൈഡ് ഡൗൺ വർക്കൗട്ടുമായി ജ്യോതിക

നിരവധി ആരാധകരുള്ള താരമാണ് നടി ജ്യോതിക. തന്റെ വിശേഷങ്ങളെല്ലാം പലപ്പോഴും ജ്യോതിക സാഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വർക്കൗട്ട് വിഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവയ്ക്കുകയാണ് ജ്യോതിക. തലകുത്തി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് താരം…

നിരവധി ആരാധകരുള്ള താരമാണ് നടി ജ്യോതിക. തന്റെ വിശേഷങ്ങളെല്ലാം പലപ്പോഴും ജ്യോതിക സാഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു വർക്കൗട്ട് വിഡിയോ ഇൻസ്റ്റഗ്രമിൽ പങ്കുവയ്ക്കുകയാണ് ജ്യോതിക. തലകുത്തി വർക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവച്ചത്. ‘MOM തിരിച്ചിട്ടാൽ WOW’ എന്ന ക്യാപ്ഷനോടെയാണ് ജ്യോതിക വർക്കൗട്ട് വിഡിയോ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

വർക്കൗട്ട് വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 44 വയസുള്ള ജ്യോതിക ഇത്തരത്തിൽ വർക്കൗട്ട ചെയ്യുന്നതിനെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളും എത്തി. സിനിമ താരങ്ങളായ മാളവിക മേനോൻ, സാധിക വേണുഗോപാൽ, ഗായത്രി ശങ്കർ എന്നിവരെല്ലാം ജ്യോതികയെ അഭിനന്ദിച്ച് കമന്റ് ചെയ്തു.

 

നേരത്തേയും ജ്യോതിക തന്റെ വർക്കൗട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിരുന്നു.അടുത്തിടെ സൂര്യയും ജ്യോതികയും മുംബൈയിലേക്കു താമസം മാറിയെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ എത്തിയിരുന്നു. 70 കോടി ചിലവഴിച്ച് സൂര്യ ഒരു ഫ്ളാറ്റ് വാങ്ങിയെന്നും മക്കൾ രണ്ടു പേരേയും മുംബൈയിലെ സ്‌കൂളിൽ ചേർത്തുവെന്നും റിപ്പോർട്ടുണ്ട്. അതേ സമയം ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്ന കാതൽ എന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.

 

View this post on Instagram

 

A post shared by Jyotika (@jyotika)