അജുവിന് സം​ഗീതവും വശമുണ്ടോ! ‘​ഗുരുവായൂരമ്പലനടയിൽ’​ ആ​​ദ്യ ​ഗാനം എത്തി, ‘കെ ഫോർ കൃഷ്ണ’ ഏറ്റെടുത്ത് ആരാധകർ

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തുന്ന ‘​ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിലെ ആദ്യഗാനം എത്തി. ലിറിക്കൽ വീഡിയോ ആയെത്തിയ ഗാനം ആലപിച്ചിരിക്കുന്നത് നടൻ അജു വർഗീസ് ആണ്. അജു ആദ്യമായി ഗായകനാകുന്നു എന്നുള്ളതാണ് പ്രത്യേകത.
കെ ഫോർ കൃഷ്ണ എന്ന ഗാനത്തിന്റെ രചന വിനായക് ശശികുമാറാണ്. അങ്കിത് മേനോനാണ് സംഗീത സംവിധാനം. മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ എന്നിവരാണ് കോറസ് ഗായകർ. ഗാനത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഒരു അനൗൺസ്മെന്റ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

​ജയ ജയ ജയ ജയഹേ’​ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കോമഡി- ഫാമിലി എൻറർടെയ്നർ ആയിരിക്കും. ആനന്ദ്, വിനു രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വിനുമായി ബേസിൽ എത്തുമ്പോൾ ആനന്ദ് ആയി പൃഥ്വിരാജും വേഷമിടുന്നു. അനശ്വര രാജൻ, നിഖില വിമൽ എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

നീരജ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ഗുരുവായൂരമ്പലനടയിൽ’. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ- ജോൺ കുട്ടി,സംഗീതം അങ്കിത് മേനോൻ,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സൗണ്ട് മിക്സിംങ്-എം ആർ രാജകൃഷ്ണൻ, ആക്ഷൻ-ഫെലിക്സ് ഫുകുയാഷി റവ്വേ, സ്റ്റിൽസ്-ജെസ്റ്റിൻ ജെയിംസ്, റോഹിത് കെ സുരേഷ്,ഡിസൈൻ-ഡികൾട്ട് സ്റ്റുഡിയോ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി,ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയിൽ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.