കാവൽക്കാരനായി സുരേഷ് ഗോപിയുടെ കാവൽ റിവ്യൂ | Kaaval Movie Review

നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് കാവൽ. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിയും രഞ്ജി പണിക്കരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒറിജിനൽ സ്‌കോറും സൗണ്ട് ട്രാക്കും രഞ്‌ജിൻ രാജ്, നിഖിൽ എസ്. പ്രവീൺ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ പേരിൽ തന്നെയുണ്ട് ഈ കഥയുടെ ഉള്ളടക്കം. കുടുംബത്തെ പ്രാധാന്യമാക്കി തുടങ്ങുന്ന കഥ ആദ്യ ഇരുപത്തഞ്ച് മിനിറ്റോളം ഇമോഷൻസിന് പ്രാധന്യം നൽകിയാണ് പോകുന്നത്. ഈ സീനുകളിലെ രഞ്ജി പണിക്കർ പണിക്കരുടെ അഭിനയം മറ്റുള്ളവരെക്കാൾ വേറിട്ട് നിൽക്കുന്ന ഒന്നാണ്.

ആദ്യ ഇരുപത്തഞ്ച് മിനിട്ടിന് ശേഷം കഥാനായകനായ സുരേഷ്‌ഗോപിയെ ഫ്രെമിൽ കാണാൻ കഴിയുന്നത്. എന്നാൽ നായകന്റെ കടന്ന് വരവോടെ പഴയകാല ഓർമകളിലേക്ക് തിരിയുന്ന കഥ ക്ലാസ്സ് രീതിയിലാണ് പോകുന്നത്. ഈ ഭാഗത്തിലും സുരേഷ്‌ഗോപിയെക്കാൾ സ്കോർ ചെയ്ത് നിൽക്കുന്നത് രഞ്ജി പണിക്കർ ആണ്. വർഷങ്ങൾക്ക് ശേഷമുള്ള സുരേഷ്‌ഗോപിയുടെ തിരിച്ചു വരവ് ആയിട്ട് കൂടെ താരത്തിന്റെ അഭിനയമികവ് വലിയ രീതിയിൽ പുറത്തെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ചില ഭാഗങ്ങളിൽ എല്ലാം ലാഗ് തോന്നുണ്ട്. ഇടവേളക്ക് ശേഷം കഥ തുടങ്ങുമ്പോൾ കഥ വീണ്ടും ആദ്യ ആദ്യ ഇരുപത്തഞ്ച് മിനിട്ടിന് മുന്നോടിയായാണ് തുടങ്ങുന്നത്.

പിന്നീട് ആക്ഷൻ ത്രില്ലർ പാറ്റേണിലേക്ക് പോകുന്ന സിനിമയിലെ ഭാഗങ്ങളിൽ സുരേഷ്‌ഗോപി അഭിനയിച്ചു ഫലിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നതായി കാണാം. എന്നാൽ താരത്തിന്റെ പഴയകാല സിനിമകളെപ്പോലെ ഈ സിനിമയിലെ പഞ്ച് ഡയലോഗുകൾ ഒന്നും തന്നെ ആകർഷകമായി തോന്നുന്നില്ല. കഥ അവസാനമാകുമ്പോൾ ട്വിസ്റ്റിലേക്ക് മാറുമ്പോൾ ചിത്രം പ്രേക്ഷകർക്ക് ആകാംഷ ഉണർത്തുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ ഈ ചിത്രം ഒറ്റത്തവണ കാണാൻ പറ്റിയ ആക്ഷൻ ത്രില്ലർ ചിത്രമാണ്