പുതിയ വിശേഷം പങ്ക് വച്ച് സ്വാന്തനത്തിലെ അഞ്ജലി

ബാലേട്ടന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബാലതാരമായി വേഷമിട്ട ഗോപിക അനില്‍ ഇപ്പോള്‍ സീരിയലിലൂടെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. സ്വാന്തനം എന്ന ഹിറ്റ് സീരിയലിലെ അഞ്ജലിയെന്ന കഥാപാത്രമായാണ് ഗോപിക വേഷമിടുന്നത്. വളരെ ഏറെ പ്രേക്ഷക പ്രശംസ…

ബാലേട്ടന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബാലതാരമായി വേഷമിട്ട ഗോപിക അനില്‍ ഇപ്പോള്‍ സീരിയലിലൂടെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. സ്വാന്തനം എന്ന ഹിറ്റ് സീരിയലിലെ അഞ്ജലിയെന്ന കഥാപാത്രമായാണ് ഗോപിക വേഷമിടുന്നത്. വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങളില്‍ ഒന്നാണ് ഇത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഗോപികയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നിമിഷനേരംകൊണ്ട് ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുന്നത്.


ഇപ്പോഴിതാ, അച്ഛന്റേയും അമ്മയുടേയും വിവാഹവാര്‍ഷിക ചിത്രമാണ് ഗോപിക പങ്ക് വച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇവര്‍ക്ക് പുറമേ ഗോപികയുടെ സഹോദരിയുമുണ്ട്. നിരവധി ആളുകളാണ് ഇപ്പോള്‍ ഇവര്‍ക്ക് ആശംസകളുമായി എത്തുന്നത്. അതേസമയം സാന്ത്വനം എന്ന പരമ്പര റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് ആണ്.